ന്യൂഡല്‍ഹി: സുരക്ഷിതവും നൂതനവുമായ ഇ-പാസ് പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ നല്കി തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്.എഫ്.ഐ.ഡി) ചിപ്പ് പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാവും. ബുക്ക് രൂപത്തിലുള്ള പാസ് പോര്‍ട്ടിലെ വ്യക്തിപരമായ വിവരങ്ങളെല്ലാം ചിപ്പില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉള്ച്ചേര്ത്തിരിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പാര്‍ലമെന്റില്‍ പറഞ്ഞു.
സമ്ബര്‍ക്ക രഹിത സ്മാര്‍ട്ട്കാര്‍ഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.സി.എ.ഒയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമാണ് ഇ-പാസ് പോര്‍ട്ട്.
കൃത്രിമം കാണിച്ചാല്‍ സംവിധാനത്തിന് തിരിച്ചറിയാനാവും. യാത്രഘട്ടങ്ങളിലെ പരിശോധനയില്‍ പാസ് പോര്‍ട്ട് അംഗീകരിക്കപ്പെടില്ല -മന്ത്രി വിശദീകരിച്ചു.