കണ്ണൂർ: മന്ത്രിയും സി.പി.എം. നേതാവുമായ ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി – 4 വെറുതെ വിട്ടത്. 2000 ഡിസംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്ത്തകന് കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ്-ബിജെപിക്കാരായ 38 പേരാണ് പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സി എ മുനീറും അഡ്വ. വിനോദ്കുമാര്‍ ചമ്പളോനും ഹാജരായി.