KeralaNews

ദുൽഖറിന് എന്തും ആകാം… പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ടെന്ന് ഇ ബുള്‍ജെറ്റ്

കൊച്ചി:കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്
ഇ ബുള്‍ജെറ്റ് രംഗത്ത്. സിനിമയുടെ പ്രൊമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

എം.വി.ഡി ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല’ എന്നായിരുന്നു ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിന് പിന്നാലെ ട്രോള•ാര്‍ വീണ്ടും ഇ ബുള്‍ജെറ്റിനെ ‘ഏറ്റെടുത്തിരിക്കുകയാണ്’. ഇതു കൂടാതെ അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും കമന്റുകള്‍ നിറയുകയാണ്. നിരവധി പേരാണ് ഇ ബുള്‍ജെറ്റിനെ പരിഹസിച്ചു കൊണ്ടാണ് കമന്റുകളിടുന്നത്. ‘ഇന്ന് രാത്രി മഴ പെയ്യണേ, അല്ലെങ്കില്‍ കേരളം നിന്ന് കത്തും’, ‘എയറില്‍ നിന്നും ഒന്നു താഴെയിറക്കണേ, കേരളം കത്തിക്കാനാണ് ഗയ്‌സ് തുടങ്ങിയ കമന്റുകളാണ് ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത്.

വാഹനം മോഡിഫൈ ചെയ്ത് പുലിവാല്‍ പിടിച്ച് വിവാദത്തിലായ യൂട്യൂബ് വ്ളോഗര്‍മാരാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. വാഹനം എം.വി.ഡി പിടിച്ചെടുത്തതിന് പിന്നാലെ കേരളം കത്തിക്കണമെന്നു തുടങ്ങിയ കലാപാഹ്വാനങ്ങളുയര്‍ത്തിയും ഇവര്‍ രംഗത്ത് വന്നിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.

നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button