FeaturedKeralaNews

സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാർക്ക് സ്ഥലംമാറ്റം,സ്ഥലംമാറ്റ പട്ടിക ഇങ്ങനെ

കോട്ടയം:പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ അഡീഷണൽ എസ്.പിമാർ അടക്കം സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാർക്ക് സ്ഥലം മാറ്റം.തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലം മാറിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരികെ നിയമിച്ചിരിക്കുന്നത്.കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാർക്കും സ്ഥലം മാറ്റമുണ്ട്.

നിലവിൽ കോട്ടയം അഡീഷണൽ എസ്.പിയായ എ.യു സുനിൽകുമാറിനെ ഇടുക്കി അഡീഷണൽ എസ്.പിയാക്കി.ഇവിടെ നിന്നും എത്തുന്ന എസ്.സുരേഷ്കുമാറിനാണ് കോട്ടയത്തിന്റെ ചുമതല.കോട്ടയം സബ് ഡിവിഷൻ ഡിവൈ.എസ്.പിയായിരുന്ന എം.അനിൽകുമാറിനെ നെടുമങ്ങാടേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.പകരം,കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന ജെ.സന്തോഷ് കുമാറിനെയാണ് കോട്ടയത്തേയ്ക്കു നിയമിച്ചിരിക്കുന്നത്.

തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ്
ഡിവൈ.എസ്.പിയായിരുന്ന കെ.എൽ സലിമോനെയാണ് കാഞ്ഞിരപ്പള്ളിയിൽ നിയമിച്ചിരിക്കുന്നത്.തൃക്കാക്കര എ.സി.പി ആർ.ശ്രീകുമാറിനെ ചങ്ങനാശേരിയിലും, എറണാകുളം സെൻട്രലിൽ നിന്നും എ.ജെ തോമസിനെ വൈക്കം സബ് ഡിവിഷനിലും നിയമിച്ചിട്ടുണ്ട്.പീരുമേട് ഡി.വൈ.എസ്.പി ലാൽജിൻ എറണാകുളം സെൻട്രലിലേക്ക് മാറി
വി.എ നിഷാദ്മോനെ ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും കട്ടപ്പനയിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

വൈക്കം ഡിവൈ.എസ്.പിമുഹമ്മദ് റിയാസിനെ
മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.തിരുവനന്തപുരം നർക്കോട്ടിക്
സെൽഡിവൈ.എസ്പിയായിരുന്ന ടി.ആർ പ്രദീപ്കുമാറാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.

സ്ഥലം മാറ്റ പട്ടികയിങ്ങനെ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button