24.9 C
Kottayam
Saturday, June 6, 2026

‘എടുത്തിരിയ്ക്കും’ ഷിയാസിനെ വെല്ലുവിളിച്ച് ഡിവൈഎസ്പി; മുന്നിൽ നിർത്തി, ‘കാണട്ടെ’ എന്ന് കുഴൽനാടനും: വിഡിയോ വൈറൽ

Must read

കോതമംഗലം ∙ ‘ഇവനെ ഞങ്ങൾ എടുത്തിരിക്കും. ഉറപ്പായും എടുത്തിരിക്കും…’ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസ് കോടതിവളപ്പിൽ പരസ്യമായി മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കേസിൽ കുടുക്കി അകത്തിടുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പരസ്യ വെല്ലുവിളി. ‘നിങ്ങൾ എടുക്ക്, കാണട്ടെ’ എന്ന് കുഴൽനാടനും അക്ഷോഭ്യനായി മറുപടി നൽകിയതോടെ സംഘർഷം മുറുകി.

കോതമംഗലം കോടതി വളപ്പായിരുന്നു ഇന്നലെ മണിക്കൂറോളം അരങ്ങേറിയ സംഘർഷത്തിന്റെ വേദി. എന്തു വിലകൊടുത്തും ഷിയാസിനെ ‘പൂട്ടാൻ’ പൊലീസ് നടത്തിയ ശ്രമം ഇന്നലെയും കോതമംഗലത്തെ സംഘർഷകേന്ദ്രമായി മാറ്റി. നേർക്കുനേർ വെല്ലുവിളികളും സംഘർഷവും വാക്കു തർക്കവും. തിങ്കളാഴ്ച കാട്ടാന ആക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി നഗരത്തിൽ യുഡിഎഫ് പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ടു രണ്ടു കേസുകളിൽ മുഹമ്മദ് ഷിയാസിനും മാത്യു കുഴൽനാടനും ഇന്നലെ രാവിലെ കോടതി ജാമ്യം നൽകിയിരുന്നു. ഒപ്പം, അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചു.

കോടതിയിൽനിന്നു പുറത്തിറങ്ങിയ ഷിയാസ് മാധ്യമപ്രവർത്തകരോടു സംസാരിച്ചശേഷം എറണാകുളത്തേക്കു പോകാൻ വാഹനത്തിൽ കയറാൻ തുടങ്ങുമ്പോഴാണു പൊലീസ് അടുത്ത അറസ്റ്റിനുള്ള ശ്രമം നടത്തിയത്. പ്രവർത്തകർ ഈ നീക്കം തടഞ്ഞു ഷിയാസിനെ കോടതി മുറിക്കുള്ളിലേക്കു കൊണ്ടുപോയി. പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിലായിരുന്നു വീണ്ടും അറസ്റ്റിനുള്ള നീക്കം.

ഹൈക്കോടതി അറസ്റ്റ് തടഞ്ഞ റിപ്പോർട്ട് മജിസ്ട്രേട്ട് കോടതിയെ അറിയിച്ചതോടെ ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്ത കുറ്റത്തിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും നാലാമതൊരു കേസ് കൂടിയുണ്ടെന്നും അതിലാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഈ കേസിൽ ഇരുകൂട്ടരുടെയും വാദം കേട്ട മജിസ്ട്രേട്ട് രാത്രി 7 മണിയോടെ ജാമ്യം അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week