24.2 C
Kottayam
Saturday, June 6, 2026

മന്ത്രിയെ കരിങ്കൊടി കാണിയ്ക്കാനെത്തി, പാത്രങ്ങളുപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐ, കളമശേരിയിലും സംഘർഷം

Must read

കൊല്ലം: കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനൽ പന്തളത്തിനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സമീപത്തെ കടകളിലെ പാത്രങ്ങൾ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കുകയായിരുന്നു.

സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ഡിവൈഎഫ്ഐക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തിയ റിപ്പോർട്ടർ ടിവി ക്യാമറമാൻ രാജേഷിനും മർദ്ദനമേറ്റു. മന്ത്രിയുടെ രണ്ട് പരിപാടികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനൊപ്പം സംരക്ഷണമൊരുക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കളമശേരിയില്‍ നടത്തിയ മാർച്ചിന് നേരെ ലാത്തിചാര്‍ജ് ഉണ്ടായിരുന്നു.

- Advertisement -

സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവർത്തകർ കളമശേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രവർത്തകരിൽ ഒരാളുടെ തലയക്ക് അടിയേറ്റു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

- Advertisement -

അറസ്റ്റിലായ പ്രവർത്തകരെ കാണാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ഷാഫി പറമ്പില്‍ എംഎൽഎയെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായി. ഉപരോധ സമരം തുടങ്ങിയതോടെ ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും എംപിയും പിന്തുണയുമായി സ്റ്റേഷനിൽ എത്തി. ഇതോടെ പൊലീസ് അയഞ്ഞു.

കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നിയമസഭാ സ്പീക്കറും ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പിടികൂടിയ പ്രവർത്തരെ പൊലീസ് വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week