22.5 C
Kottayam
Wednesday, November 6, 2024
test1
test1

സഹപ്രവർത്തകന് കരൾ പകുത്ത് നൽകാൻ ഡി വൈ എഫ് ഐ വനിതാനേതാവ് ഒട്ടും മടിച്ചില്ല, മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന മാത്രം

Must read

തിരുവനന്തപുരം:സഹപ്രവർത്തകന് പ്രതിസന്ധിഘട്ടത്തിൽ സ്വന്തം കരൾ പകുതി നൽകി ഡി വൈ എഫ് ഐ വനിതാ നേതാവ്. കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന സി പി ഐ എം പേരൂർക്കട ഏരിയാ സെക്രട്ടറി എസ് എസ് രാജാലാലിന് കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ് കരൾ നൽകിയത്.

രാജാലാലിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ കരൾ യോജിക്കുമെങ്കിൽ നൽകാൻ സന്നതയാണെന്ന് പ്രിയങ്ക തന്നെ അറിയിക്കുകയായിരുന്നു. തീരുമാനം സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലെന്നും പ്രിയങ്ക പറയുന്നു. ഒരു നിബന്ധന മാത്രമാണ് മുന്നോട്ടുവച്ചത്. ശസ്ത്രക്രിയ കഴിയുന്നതുവരെ ദാതാവ് ആരാണെന്ന് പുറത്തുപറയരുത് എന്നത് മാത്രമായിരുന്നു അത്. പന്ത്രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയുടെ അനുഭവങ്ങൾ പങ്കുവച്ച് പ്രിയങ്ക പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ പ്രിയങ്ക . DYFI പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും DYFI കരകുളം മേഖല ജോ. സെക്രട്ടറിയുമാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ് കൊണ്ടിരിക്കുന്നത്. CPIM പേരൂർക്കട ഏരിയാ സെക്രട്ടറി സ:ട. ട. രാജലാലിന്റെ അസുഖ വിവരങ്ങളെ കുറിച്ച് ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ: പ്രശാന്തേട്ടന്റെ കടയിൽ വെച്ച് സ: രാജ ലാലിന്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേൾക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്…. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയ്ക്കൊപ്പം, പാർട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവൻ….. പ്രദേശത്തെ ഏത് ജനകീയ പ്രശ്നങ്ങളിലും മുന്നിട്ടു നില്കുന്നവൻ….

” വൈകിട്ട് വീട്ടിൽ ചെന്ന് സ. പ്രശാന്തേട്ടനെ വിളിച്ചു” എന്റെ കരൾ മാച്ചാവുമെങ്കിൽ ഡോണറാകാൻ ഞാൻ തയ്യാറാണ്”. പ്രശാന്തേട്ടൻ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എന്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കൽ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാൻ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു. അതവർക്ക് വിശ്വാസമായതോടെ സർജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സർജറി കഴിയുന്നതുവരെ ഡോണർ ആരന്ന് പറയരുതെന്ന് .

എന്റെ കരൾ മാച്ചാണോ മറ്റു പരിശോധനകൾ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക് …. റിസൾട്ട് വന്നു…. മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് സ. രാജലാലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സർജറി വേണമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12 ന് രാവിലെ സർജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മർദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജൻമം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നൻമയാണിതെന്നും ഞാൻ ഉറച്ചു വിശ്വസിച്ചു.

ജൂലൈ 12 ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സർജറി. 7 ദിവസം ഐ സി യുവിൽ . വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങൾ…. കുഞ്ഞിനെ കാണാൻ കഴിയാത്ത സങ്കടങ്ങൾ … വേദനകൾ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണിൽ പാറി പറക്കുന്ന ചെങ്കൊടി നൽകുന്ന ആത്മവിശ്വാസം… അപാരമായ മാനവികതയുടെ സ്നേഹം…പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക് ….

ഇന്ന് തിരികെ കരകുളത്ത് എത്തി. സ: ട. ട. രാജലാൽ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു.

ഞാൻ സ്വന്തമായി എടുത്ത തീരുമാനത്തിൽ – പ്രലോഭനങ്ങൾ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവർ, നിരുത്സാഹപ്പെടുത്തിയവർ, വിമർശിച്ചവർ, ഒറ്റപ്പെടുത്തിയവർ, ഒക്കെയായവർക്കും നന്ദി…..

ഒറ്റപ്പെടുത്തി കൂടുതൽ കരുത്തയാക്കിയതിന് …

ചിന്തകൾക്ക് തെളിമ നൽകിയതിന് …

തീരുമാനങ്ങൾക്ക് ഉറപ്പേകിയതിന് …

എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നവർക്ക്, സ്നേഹം അറിയിച്ചവർക്ക്, കൂടെ കൂടിയവർക്ക്, പ്രശാന്തേട്ടൻ, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീൺ ചേട്ടൻ, അരുൺ ചേട്ടൻ ,ആദ്യം മുതൽ ഒപ്പം നിന്ന CPIM തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ: ആനാവൂർ നാഗപ്പൻ , സ : കടകംപള്ളി സുരേന്ദ്രൻ , DYFI തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നൽകി കൂടെ നിന്ന പ്രിയപ്പെട്ടവർ, കരകുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും,KCEU (CITU), പ്രവർത്തകർ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ….. എറണാകുളത്തെ പ്രിയ സഖാക്കൾ…..പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്നേഹം മാത്രം.

ഒന്നേ പറയാനുള്ളൂ…

ഈ ചെങ്കൊടി 1f6a91f6a91f6a9 കരുത്താണ് …

രക്തസാക്ഷികൾ ജീവൻ കൊടുത്തുയർത്തിയ പ്രസ്ഥാനം …

ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാൻ…

പ്രിയപ്പെട്ട രാജലാൽ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക…

ഓരോ കമ്മ്യണിസ്റ്റ്‌ കാരനേയും ഈ നാടിനു വേണം…

കരുത്താകാൻ …

കാവലാളാകാൻ …

ലാൽ സലാം സഖാക്കളേ…

നമ്മളല്ലാതാര് സഖാക്കളേ …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

പാലക്കാട്ട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ പോലീസ് പരിശോധന; നാടകീയരംഗങ്ങൾ, സംഘർഷം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം,...

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.