NationalNews

ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം- ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

റായ്പുർ: ഛത്തീസ്ഗഢിലെ ജയ്ഷ്പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്. ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പാതൽഗാവോൺ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

ദുർഗാ വിഗ്രഹം നിമഞ്ജനം ചെയ്യാനായി കൂട്ടമായി പോകുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. പാതൽഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം. ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചുതകർത്ത് തീവെച്ചു. വാഹനമോടിച്ച ഡ്രൈവറെ നാട്ടുകാർ മർദിച്ചു. വാഹനത്തിൽ നിന്ന് കഞ്ചാവ് കെട്ടുകൾ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്ലു വിശ്വകർമ, ശിശുപാൽ സാഹു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പോലീസ് പറയുന്നത്.

സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. ജനക്കൂട്ടത്തെ തുടർന്ന് ഈ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button