27.4 C
Kottayam
Thursday, June 4, 2026

ചുവന്ന ഷൂസുമിട്ട് മാരത്തോണില്‍ പങ്കെടുത്ത് താറാവ്, വൈറലായി വീഡിയോ

Must read

ന്യൂയോർക്ക്: മാരത്തോണുകളിൽ പങ്കെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല കരുത്തും, വീര്യവും ഒക്കെ ആവശ്യമാണ്. എന്നാൽ ഈ വർഷം, ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തോണിൽ പങ്കെടുക്കാൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി, ഒരു പുതിയ താരം എത്തിയിരുന്നു. ഒരുപക്ഷേ ആ മാരത്തോണിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച താരമായിരുന്നു അത്. മാരത്തോണിൽ മനുഷ്യർക്കൊപ്പം ഇപ്രാവശ്യം ഓടാനെത്തിയത് മറ്റാരുമല്ല, ഒരു താറാവാണ്. എല്ലാ കണ്ണുകളും, അവന്റെ മേലായിരുന്നു. “സെഡക്റ്റീവ്” എന്ന് പേരുള്ള ഒരു ഇൻസ്റ്റാഗ്രാം പേജാണ് താറാവിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

ഇങ്ങനെ ഓടാനെത്തിയ അവൻ ഒരു ചില്ലറക്കാരനല്ല. വ്രിങ്ക്ൾ ദി ഡക്ക് എന്ന പേരില്‍ അമേരിക്കയിൽ ടിക്ടോക്ക് തരംഗമാണ് താറാവ്. ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരു ചുവന്ന ഷൂസുമിട്ട് ഓടുന്ന താറാവിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. താറാവിനെ കാണുമ്പോൾ കാഴ്ചക്കാർ വലിയ ഉത്സാഹത്തോടെ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. “ഞാൻ ന്യൂയോർക്ക് മാരത്തോണിൽ ഓടി! അടുത്ത വർഷം ഞാൻ കൂടുതൽ മെച്ചപ്പെടും! എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി!” എന്നാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ, പോസ്റ്റ് 62,000 -ത്തിലധികം ‘ലൈക്കുകൾ’ നേടി. രണ്ട് ദിവസം മുമ്പ് പങ്കിട്ട ഇത് 1.8 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. പലരും ഇത് അവിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. യുഎസ്സില്‍ വളരെ പ്രശസ്തമായ ന്യൂയോർക്ക് സിറ്റി മാരത്തോണിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week