24 C
Kottayam
Sunday, June 7, 2026

കരിയറില്‍ ഒരു വര്‍ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; ഞെട്ടലിൽ ആരാധകർ

Must read

തിരുവനന്തപുരം: വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി സംഗീതാസ്വാദകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത റാപ്പറും ഗായകനും ഗാനരചയ്താവുമാണ് ഡബ്സി എന്ന മുഹമ്മദ് ഫാസില്‍.തല്ലുമാല എന്ന ചിത്രത്തിലെ ”മണവാളന്‍ തഗ്” എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഡബ്സി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഒരു ആരാധകവൃന്ദം സൃഷ്ടിച്ചെടുത്തത്.സിനിമയും പരിപാടികളുമമൊക്കെയായി തന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോകുന്ന ഡബ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുകയാണ് എന്നാണ് ഡബ്സി പറഞ്ഞത്. ഒരു ചുവട് പിന്നോട്ട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാര്‍ജ് ആവാനും പുതിയ പ്രചോദനങ്ങള്‍ കണ്ടെത്താനും സഹായിക്കുമെന്നും ഉടന്‍ വീണ്ടും കാണമെന്നും ഡബ്സി കുറിച്ചു.

- Advertisement -

”പ്രിയരേ,നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.വളരെയധികം ആലോചനകള്‍ക്കും പരിഗണനകള്‍ക്കും ശേഷം, എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും സര്‍ഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കല്‍ മാത്രമല്ല.

- Advertisement -

ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാര്‍ജ് ആവാനും പുതിയ പ്രചോദനങ്ങള്‍ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാന്‍ ഏറെ ആവേശഭരിതനാണ്. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഉടന്‍ വീണ്ടും കാണാം” -ഡാബ്‌സീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഗായകന്റെ അപ്രതീക്ഷിത തീരുമാനം ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.ഇങ്ങളിങ്ങനെ ചങ്കീകുത്തുന്ന ബര്‍ത്താനം പറയല്ലേ മനുഷ്യാ….വേഗം തിരിച്ചുവരണം..,ഒന്നും കാണാതെ നിങ്ങളിങ്ങനെ ഒരു തീരുമാനം എടുക്കില്ല..

- Advertisement -

സംതിങ്ങ് ബിഗ് ഇസ് കുക്കിങ്ങ്,ബ്രേക്ക് എടുത്തോ പക്ഷെ വേഗം തിരിച്ചുവരണെ..,നിങ്ങളെ വല്ലാതെ മിസ് ചെയ്യും..വേഗം തിരിച്ചുവരു..നിങ്ങള്‍ തന്ന സ്വാഗ് നമുക്ക് മറ്റാരും തരൂല..,നിങ്ങള്‍ക്ക് ഒരു വര്‍ഷം ചെറിയ കാലയളവാണ്.. പക്ഷെ ഞങ്ങള്‍ക്ക് വളരെ വലുതാണ്..എങ്കിലും നിങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.

അടുത്തിടെ ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് ഡബ്സി വിവാദത്തില്‍പ്പെട്ടിരുന്നു. മാര്‍ക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.ഗാനം പോരെന്നും ഡാബ്സീയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകര്‍ വിമര്‍ശിച്ചു.ഇതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഡാബ്സീയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.

പക്ഷെ ഇതോടെ കാര്യങ്ങള്‍ വീണ്ടും മാറി.ഗായകനെ മാറ്റിയതോടെ അത് പാടില്ലായിരുന്നുവെന്നും ഡബ്സിയെ പിന്തുണക്കു്ന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി.എന്നാല്‍ ഇതൊക്കെ പ്രചരണം തന്ത്രം മാത്രമാണെന്നും ഒരു വിഭാഗം വാദിച്ചു.

ചര്‍ച്ചകള്‍ പരിധിവിട്ടപ്പോഴാണ് പക്വതായാര്‍ന്ന പ്രതികരണവുമായി ഡബ്സി തന്നെ രംഗത്തുവന്നത്.വിവാദങ്ങള്‍ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡാബ്സീ വ്യക്തമാക്കിയത്.’മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.

അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല.പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്’ -എന്നായിരുന്നു ഡബ്സീ പറഞ്ഞത്.

പിന്നാലെയാണ് ഇപ്പോള്‍ കരിയറില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവും ഡബ്സി നടത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week