26.2 C
Kottayam
Friday, June 5, 2026

എനിക്ക് ഉറപ്പായിരുന്നു എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാകും പുറത്തേയ്ക്ക് പോകുക എന്ന്. കാരണം യൂട്യൂബറുടെ വിഷയമൊക്കെ കത്തി നിന്ന സമയം തന്നെയായിരുന്നല്ലോ; ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും

Must read

കൊച്ചി:ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. ഭാഗ്യലക്ഷ്മി ബിഗ്‌ബോസില്‍ പങ്കെടുക്കവെയാണ് രമേശ് മരിക്കുന്നത്. ഇപ്പോളിതാ ബിഗ് ബോസിനെക്കുറിച്ച് പറയുകയാണ് ഭാഗ്യലക്ഷ്മി.

മലയാളികള്‍ക്ക എന്നെ അത്ര ഇഷ്ടമല്ല. കാരണം സംസാരിക്കുന്ന പെണ്ണിനെ ഇവിടെ ആര്‍ക്കും അത്ര ഇഷ്ടമല്ല. ഞാന്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്. ഞാന്‍ എന്ത് പറഞ്ഞാലും വന്ന് ചീത്തവിളിക്കുന്ന ആളുകളുണ്ട്. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഈ തെറിവിളികള്‍ ഉണ്ടാകാറുണ്ട്. ഈ ചീത്തവിളിക്കാന്‍ ആളുകള്‍ക്കുള്ള വലിയ പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ.

ഒരു യൂട്യൂബറെ തല്ലിയ സംഭവത്തില്‍ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളാണ് നേരിട്ടത്. ആ സമയത്ത് സിനിമയും ഇല്ല. സാമ്പത്തികമായും നല്ല ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനായി ഓഫര്‍ വരുന്നത്. അത് വന്നപ്പോള്‍ എന്റെ മക്കള്‍ എന്നോട് പറഞ്ഞത് അമ്മ പോകണ്ട എന്നാണ്.

കാരണം മറ്റൊന്നുമല്ല, അമ്മയ്ക്ക് അറിയില്ല ആ ഗെയിം എന്താണെന്ന്. പക്ഷേ ഞാന്‍ അന്ന് പറഞ്ഞത് എല്ലാവരും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു, അത്രയല്ല ഉള്ളൂ എന്നാണ്. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്. ബിഗ് ബോസ് ഞാന്‍ വിചാരിച്ചത് പോലെ ഒരു ഗെയിം ആയിരുന്നില്ല. ഞാന്‍ പൊതുവില്‍ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടില്‍ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ കേള്‍ക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മള്‍ ഒഴിവാക്കുകയോ ഒച്ച ഉയര്‍ത്താതിരിക്കുകയോ ചെയ്യും. ആ ഞാന്‍ ബിഗ് ബോസിലേയ്ക്ക് ചെന്നപ്പോള്‍ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്.

- Advertisement -

അപ്പൊത്തന്നെ എനിക്ക് പേടിയായി നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാകും പുറത്തേയ്ക്ക് പോകുക എന്ന്. കാരണം യൂട്യൂബറുടെ വിഷയമൊക്കെ കത്തി നിന്ന സമയം തന്നെയായിരുന്നല്ലോ. ഇതൊക്കെ ആലോചിച്ച് വല്ലാത്ത പേടിയാണ് ഉണ്ടായത്.

- Advertisement -

ബിഗ് ബോസില്‍ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു എന്റെര്‍ടെയിന്‍മെന്റ്. നമ്മള്‍ ഈ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളായതുകൊണ്ട് അത് ചെയ്യാതിരിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നും.

ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും, ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞ്. അവിടെ നമ്മള്‍ അധ്വാനിച്ചാല്‍ മാത്രമേ ഭക്ഷണം പോലും കിട്ടൂ. എല്ലാദിവസവും രാവിലെ എണീക്കുമ്പോള്‍ എന്റെ ചിന്ത ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്. ആരൊക്കെ തമ്മിലാണ് ഇന്ന് വഴക്കുണ്ടാകാന്‍ പോകുന്നത് എന്നൊരു ഭയം എന്നും ഉള്ളിലുണ്ടാകും. അവിടെ നമ്മളെപ്പോഴും ശ്രദ്ധിച്ച് വേണം ഇരിക്കാന്‍ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week