റാഞ്ചി: ഭക്ഷണം വിളമ്പാന്‍ വൈകി എന്നാരോപിച്ച് മകന് അമ്മയെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ സിംഗ്ഭം ജില്ലയിലാണ് സംഭവം. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകന് പ്രധാന് സോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ പ്രധാന് സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്കാന് വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു.”- പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News