KeralaNews

റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈലില്‍ പാട്ടും കേട്ട് രസിച്ച് മദ്യപന്‍! വലഞ്ഞത് ജനങ്ങള്‍

ചെറുതോണി: റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് രസിച്ച മദ്യപന്‍ ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തിരക്കുള്ള ടൗണില്‍ ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്.

റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ ഏറെ പണിപ്പെട്ടാണ് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് റോഡിന് നടുവില്‍ നിന്നു നീക്കിയത്. വര്‍ഷങ്ങളായി ചെറുതോണി ടൗണിലെ സ്ഥിരം സാന്നിധ്യമായ ഇയാള്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ശല്യമാണ്. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ സദാസമയവും മദ്യലഹരിയില്‍ ആയിരിക്കും.

പോലീസില്‍ വിവരം അറിയിച്ചാല്‍ ഇവര്‍ എത്തി മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഇയാളെ ഇവിടെനിന്നു നീക്കംചെയ്യുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button