മൊറാദാബാദ്: ഭര്‍ത്താവില്ലാതിരുന്ന സമയം വീട്ടിലെത്തിയ ജേഷ്ഠന്‍ ബലാത്സംഗം ചെയ്തെന്ന് യുവതി. സുഹൃത്തിനൊപ്പം വീട്ടില്‍ മദ്യപിച്ചെത്തിയ സഹോദരന്‍ മോശമായി പെരുമാറിയെന്നും ഒപ്പമുണ്ടായിരുന്നയാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത് സംഭവത്തിന് ശേഷവും ഭീഷണിയും ഉപദ്രവവും തുടര്‍ന്നതിനാലാണ്.
വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് ആദ്യം ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നത്. പിന്നീടും മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതി നല്‍കിയതെന്നും തനിക്കും ഭര്‍ത്താവിനും നേരത്തെ പരാതി നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിന് ചീത്തപ്പേരുണ്ടാകും എന്ന് മാതാപിതാക്കള്‍ പറഞ്ഞതിനാലാണ് പിന്‍തിരിഞ്ഞതെന്ന് യുവതി പറഞ്ഞു.