CrimeKeralaNews

മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം: മധ്യവയസ്‌കൻ അറസ്റ്റിൽ

കൽപ്പറ്റ: മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രൻ ആണ് അറസ്റ്റിലായത്. അയൽവാസിയുമായി ഇയാൾ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്നാണ് ഇയാൾ മദ്യലഹരിയിൽ വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തിയത്.

നഗ്നതാ പ്രദർശനത്തിന് പുറമെ ഇയാൾ വീട്ടുകാരെ അസഭ്യം പറയുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ ഇയാൾ പിടിച്ചു തള്ളുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പടിഞ്ഞാറത്തറ സ്റ്റേഷൻ ഹൗസ് ഓഫീസർ മുരളീധരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button