കൊച്ചി: കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെ.എസ്.ഐ.എന്‍.സി എം.ഡി പ്രശാന്ത് പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. 13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്.
ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ന്യൂയറിന് ഇനി ഏതാനം ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഹോട്ടലുകളിലും മറ്റും നടത്തുന്ന ന്യൂയര്‍ പാര്‍ട്ടികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാകും.