28.8 C
Kottayam
Thursday, June 4, 2026

ഇൻഫോപാർക്ക് പരിസരത്ത് ലഹരി വിൽപന; കായിക അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ

Must read

കൊച്ചി: ഇൻഫോപാർക്ക് പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്.  കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പൊലീസിന്റെയും പിടിയിലായത്. 

ഇവരുടെ ഇടപാടുളിൽ സംശയം തോന്നിയ പൊലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പിടികൊടുക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാർക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week