കൊച്ചി:മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.എറണാകുളം പിറവത്തുണ്ടായ സംഭവത്തില്‍ ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിൻ ഏലിയാസ് (23) ആണു മരിച്ചത്.
കാണാതായ ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തെരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തിരക്ഷപ്പെട്ടു.
മൂവാറ്റുപുഴ ഇലാഹിയ കോളജിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ബിരുദ ദാനച്ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവർ. ആല്‍ബിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


