33.4 C
Kottayam
Thursday, March 28, 2024

നീന്തൽ പഠിച്ചത് സുഹുത്തുക്കളെ കാണിയ്ക്കാൻ പാടത്ത് നീന്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു, സംഭവം ആലുവയിൽ

Must read

ആലുവ: ആലുവയിൽ 16 കാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് മരിച്ചത്. മുപ്പത്തടം ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് ആദിത്യൻ നീന്തൽ പഠിച്ചത്.

നീന്തൽ പഠിച്ച സന്തോഷത്തിന് ഇത് കൂട്ടുകാരെ കാണിക്കാൻ പാടത്തേക്ക് പോയതായിരുന്നു കുട്ടി. പാടത്തെ ചതുപ്പിൽ പെട്ട് മുങ്ങി മരിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ആദിത്യനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി ചതുപ്പിൽ പെട്ടെങ്കിലും രക്ഷിക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week