24.8 C
Kottayam
Thursday, June 4, 2026

ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം; കപ്പലിൽ പതിച്ചത് ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ആക്ഷേപം

Must read

വലേറ്റ: ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണാക്രമണം നടന്നതായി റിപ്പോര്‍ട്ട്. മാള്‍ട്ടയുടെ തീരത്തെ അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആമ്രകണത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. എന്നാല്‍ ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലിനെ ആക്രമിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ദി കോണ്‍ഷ്യന്‍സ് എന്ന കപ്പലിന് നേര്‍ക്കാണ് ആക്രമണം നടന്നത്.

ആക്രമണത്തിന് തൊട്ടു പിന്നാലെ കപ്പലില്‍ നിന്ന് എസ്.ഒ.എസ് സന്ദേശം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഗാസയില്‍ അവശ്യ സാധനങ്ങള്‍ തടഞ്ഞു വെയ്ക്കുന്ന ഇസ്രയേല്‍ നിലപാടില്‍ പ്രതിഷേധിക്കാനാണ് തങ്ങള്‍ യാത്ര തിരിച്ചതെന്നാണ് കപ്പലില്‍ ഉണ്ടായിരുന്ന ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കപ്പലിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പലിലെ തീപിടുത്തം ഒറ്റരാത്രി കൊണ്ട് പരിഹരിച്ചതായി മാള്‍ട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

- Advertisement -

ഇത് നിയമലംഘനമാണെന്നും ഇസ്രയേലിന്റെ അംബാസിഡറിനെ വിളിച്ചു വരുത്തണമെന്നും കപ്പലിലെ യാത്രക്കാര്‍ ആവശ്യപ്പെട്ടു. അതേ സമയം ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേല്‍ സൈനിക നേതൃത്വം അറിയിച്ചു. 12 ജീവനക്കാരും നാല് പ്രവര്‍ത്തകരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

- Advertisement -

എന്നാല്‍ തങ്ങളുടെ മുപ്പത് പ്രവര്‍ത്തകര്‍ കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് സംഘടന അറിയിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന്റെ ജനറേറ്ററിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കപ്പല്‍ മുങ്ങുന്ന അവസ്ഥ വരെ ഉണ്ടായി എന്നാണ് യാത്രക്കാര്‍ പറയുന്നത്.

- Advertisement -

തീ അണയ്ക്കാന്‍ ഒരു ടഗ് സംഭവ സ്ഥലത്തേക്ക് അയച്ചതായും തുടര്‍ന്ന് തീ് നിയന്ത്രണവിധേയമായതായും മാള്‍ട്ടാ സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം കപ്പലിലെ യാത്രക്കാര്‍ ടഗ്ഗില്‍ കയറാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സൈപ്രസും ഒരു കപ്പല്‍ അയച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യമായ വൈദ്യുതി നല്‍കാന്‍ തയ്യാറായില്ല എന്നാണ് ആക്രമണത്തിന് ഇരയായ കപ്പലിലെ ജീവനക്കാര്‍ പറയുന്നത്.

ഗാസയിലെ ജനങ്ങള്‍ക്കായി എത്തിക്കുന്ന അടിയന്തര സഹായം ഹമാസ് തീവ്രവാദികള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാനാണ് അവയുടെ വരവ് നിയന്ത്രിച്ചത് എന്നായിരുന്നു ഇസ്രയേല്‍ നേര്തതേ വിശദീകരിച്ചിരുന്നത്. ഇക്കാര്യം യാഥാര്‍ത്ഥ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആക്രമണത്തിന് ഇരയായ കപ്പലില്‍ ഉണ്ടായിരുന്ന ആക്ടിവിസ്റ്റുകളുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week