കണ്ണൂര്‍: ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടം. ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. കെഎസ്ടിപിഎരിപുരം റോഡ് സര്‍ക്കിളിനു സമീപം പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കണ്ണൂരില്‍നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും മേല്‍നോട്ടത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍നിന്നു മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News