29.4 C
Kottayam
Saturday, June 6, 2026

വിവാഹത്തിന് ഡ്രസ് കോഡ് നിശ്ചയിച്ചു,ഷെയര്‍ നല്‍കാഞ്ഞതിനേത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത് നിർത്തിയിട്ട 8 വാഹനങ്ങൾ അടിച്ചുതകർത്തു

Must read

പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവ ഉൾപ്പടെ എട്ട് വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് ആരോപണം. വാതിൽ തകർത്ത് അകത്തു കടക്കാനാണ് അക്രമിസംഘം ആദ്യം ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്നവർ ഇത് ചെറുത്തതോടെ വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും മൻസൂർ ആരോപിച്ചു.

- Advertisement -

‘ഒരു കല്യാണത്തിന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഡ്രസ് കോഡ് തീരുമാനിച്ചിരുന്നു. എന്നാൽ വസ്ത്രത്തിന്റെ പണം കൊടുക്കാൻ ഞാൻ ഉൾപ്പടെ ചിലർ വൈകി. ഇതോടെ സുഹൃത്തുക്കളിലൊരാൾ രാത്രി ഒരു മണിയോടെ വീട്ടിൽ കയറി പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരെ കൊണ്ടുവന്ന് എന്നെ തല്ലി. തുടർന്ന് എല്ലാവരും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ വീണ്ടും ഇയാൾ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെ പോലീസിനെ സമീപിച്ചു.

- Advertisement -

വെള്ളിയാഴ്ച വൈകീട്ട് പോലീസിൽ പരാതി നൽകിയതോടെ ഇവർ ഭീഷണിപ്പെടുത്തി. ഇതിനെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം’, മൻസൂറിന്റെ സഹോദരൻ പറഞ്ഞു.15 അം​ഗ അക്രമി സംഘമാണ് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. വിവരം പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും ഇവർ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week