28.1 C
Kottayam
Sunday, June 7, 2026

ദക്ഷിണ കൊറിയയിൽ നാടകീയ രംഗങ്ങൾ; ഇംപീച്ച് ചെയ്യപ്പെട്ട യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, പ്രതിഷേധം

Must read

സിയോൾ: ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി നാടകീയ സംഭവങ്ങൾ. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹ്രസ്വകാല സൈനിക നിയമം ചുമത്തിയതിന്റെ പേരിലാണ് മുൻ പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യാനുള്ള വാറന്റുമായി ഉദ്യോഗസ്ഥർ എത്തിയത്.

പ്രസിഡന്റിന്റെ വസതിയിൽ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നതോടെ യോളിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റ്‌ ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് മടങ്ങിയത്.

- Advertisement -

ആഴ്‌ചകളുടെ ഇടവേളയിൽ മൂന്ന് പ്രസിഡന്റുമാർ മാറിമാറി വന്നെങ്കിലും കൊറിയയിലെ സാഹചര്യം കൂടുതൽ വഷളാവുകയാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ. അറസ്‌റ്റ്‌ ചെയ്യാനായി എത്തിയ ഉദ്യോഗസ്ഥരെ വസതിക്ക് പുറത്ത് വച്ചാണ് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.

- Advertisement -

ഇതിന് പുറമേ യോളിനെ അനുകൂലിക്കുന്ന നൂറ് കണക്കിന് പേർ മുദ്രാവാക്യം വിളികളുമായി മേഖലയിൽ പ്രതിഷേധം ആരംഭിക്കുകയും ചെയ്‌തിരുന്നു. ദക്ഷിണ കൊറിയയുടെയും യുഎസിന്റേയും പതാകകൾ ഉയർത്തിയാണ് യോൾ അനുകൂലികൾ ഇവിടെ തടിച്ചുകൂടിയത്. കടുത്ത തണുപ്പിനെ പോലും അവഗണിക്കാതെയായിരുന്നു യോൾ അനുകൂലികൾ ഇവിടെ തമ്പടിച്ചത്.

- Advertisement -

അതേസമയം, പ്രസിഡന്റിന്റെ വസതിയിലുള്ള യോൾ തന്റെ നിലപാടിൽ ഉറച്ചു നിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പുതുവത്സര സന്ദേശത്തിൽ ഞാൻ അവസാനം വരെ പോരാടും എന്നായിരുന്നു യോൾ പറഞ്ഞത്. കൂടാതെ അറസ്‌റ്റ് വാറന്റ് അസാധുവാണെന്നതിൽ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ നിയമസംഘം, പ്രസിഡന്റിനെ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരമില്ലെന്നും വാദിച്ചു.

അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും പൗരന്മാരിൽ നിന്ന് ഉൾപ്പെടെ കടുത്ത എതിർപ്പ് നേരിടേണ്ടി വരാൻ ഇടയാക്കുമെന്ന് യോളിന്റെ പിന്തുണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൊറിയയിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ധനം പകരുന്നതാണ്. പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥരും ആശങ്കയിലാണ്.

ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി അപകടകരമായ പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഏറ്റവും ഒടുവിലത്തെ ഈ സംഭവം. യോളിന്റെ ഇംപീച്ച്‌മെന്റ് നടപടികൾ നേരത്തെ തന്നെ നടന്നിരുന്നു. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് ഇനി കോടതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week