28.4 C
Kottayam
Saturday, June 6, 2026

സ്ത്രീധനക്കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും; നടപടിക്ക് ആരോഗ്യ സർവകലാശാല

Must read

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്.

സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. തുടക്കത്തില്‍ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോള്‍ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനില്‍ക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു.

സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാന്‍ അധികാരമുണ്ടോ എന്നു ചോദ്യമുയര്‍ന്നിരുന്നു. പക്ഷേ, അത്തരമൊരു നിര്‍ദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ബിരുദം റദ്ദാക്കും.

- Advertisement -

ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിത്. വിദ്യാര്‍ഥികളില്‍ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. പ്രത്യേക ഫോമിലാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്.

- Advertisement -

പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയറുമായ റുവൈസിന്റെ വിവാഹ ആലോചന വരുന്നത് മാസങ്ങള്‍ക്കു മുന്‍പാണ്. ഒരേ പ്രൊഫഷന്‍ ആയതിനാല്‍ ഷഹ്നയ്ക്കും താല്‍പര്യം ഉണ്ടായിരുന്നു.

ഇരുവരും തമ്മില്‍ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോള്‍ തന്നെ 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

വലിയ സംഖ്യ സ്ത്രീധനം കൊടുക്കാന്‍ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തില്‍ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യമുണ്ടായതില്‍ ഷഹ്ന മാനസിക വിഷമത്തിലായിരുന്നു. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്‌തേഷ്യ മരുന്നു കുത്തിവച്ച് ഷഹ്ന മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week