27.6 C
Kottayam
Thursday, June 4, 2026

വിമാന ദുരന്തത്തിൻ്റെ നെഞ്ചുലയ്ക്കുന്ന ഓര്‍മയായി ഡോക്ടര്‍ കുടുംബത്തിൻ്റെ അവസാന സെല്‍ഫി; ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ചേരാന്‍ മൂന്നുകുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത ഡോ.കോമി വ്യാസിന്റെ മുഖത്ത് തെളിഞ്ഞ് കണ്ടത് പുതുജീവിതത്തിന്റെ സന്തോഷം

Must read

അഹമ്മദാബാദ്: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ഒരു ഫോണ്‍ ഉണ്ടാകണം. രാജസ്ഥാനിലെ ഒരു കുടുംബത്തിന്റെ ഫോണ്‍. ചിലപ്പോള്‍ ഈ ഫോണ്‍ ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. അതല്ലെങ്കില്‍, വിമാനം തീഗോളമായപ്പോള്‍ അക്കൂട്ടത്തില്‍ ചാരമായി പോയിക്കാണും. പക്ഷേ അപകട യാത്രയ്ക്ക് തൊട്ടുമുമ്പ് വിമാനത്തിലിരുന്ന് ആ കുടുംബം എടുത്ത സെല്‍ഫി 241 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലായിരിക്കും.

ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷം ആ കുടുംബത്തിന്റെ ജീവതത്തിലെ പുതു തുടക്കത്തിന്റെ സന്തോഷമായിരുന്നു. ഉദയ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോമി വ്യാസ് ജോലി രാജി വച്ച് ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ.പ്രതീക് ജോഷിക്കൊപ്പം ചേരാന്‍ മൂന്നു കൂട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ആ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു.

- Advertisement -

ഡോ. പ്രതീക് ജോഷി വിമാനത്തില്‍ വച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊട്ടടുത്ത് ചിരിച്ച് കൊണ്ടിരിക്കുന്ന ഭാര്യ കോമി വ്യാസ്, അപ്പുറത്തെ സീറ്റിലിരിക്കുന്ന ഇരട്ട ആണ്‍കുട്ടികളും മൂത്തമകളും. മകള്‍ നന്നായി ചിരിക്കുമ്പോള്‍ ഇരട്ടക്കുട്ടികള്‍ പാടുപെട്ട് ചിരി വരുത്തുന്നുണ്ട്.

- Advertisement -

ഉദയ്പൂരിലെ പസഫിക് ആശുപത്രിയിലായിരുന്നു ഡോ കോമി വ്യാസും,. ഡോ പ്രതീക് ജോഷിയും ജോലി ചെയ്തിരുന്നത്. കുറച്ചുനാള്‍ മുമ്പ് ഡോ.ജോഷി ലണ്ടനിലേക്ക് പോയിരുന്നു. ഈയാഴ്ച ആദ്യമാണ് കുടുംബത്തെ ഒപ്പം കൂട്ടാനായി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ എത്തിയത്. ഇരട്ട ആണ്‍കുട്ടികള്‍ നകുലും, പ്രദ്യുതും അഞ്ചുവയസുകാരാണ്. മകള്‍ മിരായയ്ക്ക് 8 വയസും.

- Advertisement -

ഡോ.പ്രതീകിന്റെ അച്ഛന്‍ നഗരത്തിലെ പേരുകേട്ട റേഡിയോളജിസ്റ്റായിരുന്നു. കോമിയുടെ അച്ഛന്‍ പൊതുമരാമത്ത് വകുപ്പിലും. ‘ ലണ്ടനിലേക്ക് വിമാനം പിടിക്കാന്‍ ഇന്നലെയാണ് അവര്‍ അഹമ്മദാബാദിലേക്ക് പോയത്. യാത്ര അയയ്ക്കാന്‍ ഇരുകുടുംബത്തിലെയും അംഗങ്ങള്‍ എത്തിയിരുന്നു.’- ഡോ.പ്രതീകിന്റെ കസിന്‍ നയന്‍ പറഞ്ഞു. 10 വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്‌സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week