പത്തനംതിട്ട:കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസിനെ പുതിയ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തു. സുന്നഹദോസ് നിർദ്ദേശം മലങ്കര അസോസിയേഷൻ അംഗീകരിച്ചു. കാതോലിക്ക ആയുള്ള സ്ഥാനാരോഹണം നാളെ പത്തനംതിട്ടയിലെ പരുമലയിൽ വെച്ച് നടക്കും.
സഭയുടെ മുതിർന്ന മെത്രാപൊലീത്ത ആയിട്ടുള്ള ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. തുടർന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, പരുമലയിലും ഓൺലൈൻ വഴിയും ചടങ്ങുകളിൽ പങ്കെടുത്തവരും കൈയടിച്ചു കൊണ്ട് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷനായും പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ . മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐക കണ്ഠേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം വൈകുന്നേരത്തോടെ എപ്പിസ്കോപ്പൽ സുന്നഹദോസും അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് അദ്ദേഹം തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏലക്കുകയും ചെയ്തു. അസോസിയേഷനെ തുടർന്ന് ചേർന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനവിധിക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്
ഡോ.മാത്യൂസ് മാർ സേവേറിയോസിനെ നാളെ പരുമല പള്ളിയിൽ വച്ച് കാതോലിക്കായായി സ്ഥാനാരോഹണം നടത്തുവാൻ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചതായി സെക്രട്ടറി ഡോ . യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത അറിയിച്ചു .നാളെ രാവിലെ 6.30ന് പ്രഭാത നമസ്കാരവും , തുടർന്ന് വിശുദ്ധ കുർബ്ബാനയും, കുർബാന മധ്യേ സ്ഥാനാരോഹണ ശുശ്രൂഷയും നടക്കും.
സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കും.
കോവിഡ് പ്രാട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന സമയത്ത് പരുമല സെമിനാരിയിൽ പ്രവേശനം ഉണ്ടാ യിരിക്കുന്നതല്ല.കേരളത്തിലെ മതമേലധ്യക്ഷന്മാർ പങ്കെടുക്കുന്ന അനുമോദന സമ്മേളനവും നടക്കും.
പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് മാത്യൂസ് മാർ സേവേറിയോസിനെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. 22-മത് മലങ്കര മെത്രാപ്പൊലീത്ത ആയും 9-ാമത് കാതോലിക്കയുമായാണ് അദ്ദേഹത്തിന്റെ ആഗമനം. കഴിഞ്ഞ 40 വർഷത്തിലേറെയായി വൈദിക അധ്യാപകന രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു വരികയാണ്.
ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ മാത്രമാണ് കാതോലിക്കാ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകിയിരുന്നത്. അതിനാൽ, മാർ സേവേറിയോസ് കാതോലിക്കാ ബാവായായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. നേരത്തെ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിൽ മാർ സേവേറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.