CrimeKeralaNews

ഉത്ര കൊലക്കേസ്: രണ്ടു തവണ പാമ്പുകടിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഡോക്ടർ

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ വിശദമായ മൊഴി നൽകി ഉത്രയ പരിശോധിച്ച ഡോക്ടർമാർ. യുവതിയെ രണ്ടുതവണ പാമ്പ് കടിച്ചെന്നത് വിശ്വസിക്കാനാകില്ലെന്നാണ് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി.ഓഫീസർ ഡോ. ജെ.കിഷോർ കുമാർ മൊഴി നൽകിയത്.

ഉത്രയെ പാമ്പുകടിച്ച സാഹചര്യങ്ങളിൽ അസ്വാഭാവികതയുണ്ടെന്നാണ് വിചാരണയ്ക്കിടെ അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്.
ഉത്രയെ പാമ്പ് കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗം കൂടിയായിരുന്നു ഡോ.കിഷോർ കുമാർ. യുവതിയെ സ്വാഭാവികമായ പാമ്പുകടിക്കാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി്.

ആദ്യ തവണ ഉത്രയെ അണലി കടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അണലി വീടിന്‍റെ രണ്ടാം നിലയിലെത്തിയത് വിശ്വസിക്കാനാകില്ല. അതുപോലെ തന്നെ ഉത്രയുടെ മരണത്തിന് ഇടയാക്കിയ മൂർഖൻ പാമ്പ് കൊത്തിയ സാഹചര്യത്തിലും അദ്ദേഹം സംശയം ഉന്നയിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button