‘മര്‍ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തില്‍’; മതം മാറാന്‍ വിസമ്മതിച്ചതിന് സഹോദരി ഭര്‍ത്താവിനെ തല്ലിയ ഡോക്ടറുമായി തെളിവെടുപ്പ്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനക്കേസില്‍ പിടിയിലായ പ്രതി ഡോ.ഡാനിഷുമായി പോലീസ് തെളിവെടുപ്പു നടത്തി. സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച മിഥുനെ മര്‍ദിച്ച സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പെട്ടെന്നു പ്രകോപനത്തില്‍ മര്‍ദിച്ചതാണെന്ന് ഡാനിഷ് പോലീസിനോടു പറഞ്ഞു.

കേസിലെ ഏക പ്രതിയാണ് ഡാനിഷ്. ഇന്നലെ ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. മതംമാറാന്‍ കൂട്ടാക്കത്തതിനാണ് സഹോദരിയുടെ മുന്നില്‍ വച്ചാണ് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മര്‍ദ്ദിച്ചത്. മിഥുന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തിയത്.

മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മര്‍ദ്ദനം. മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പോലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ലെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News