കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി.ഷാജിയെ മികച്ച ഡോക്ടർ പുരസ്ക്കാരത്തിന് തിരെഞ്ഞെടുത്തു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ-ഐ.എം.എ യുടെയും നേതൃത്വത്തിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ ആലപ്പുഴ ഐ.എം.എ. ഹാളിൽ 4 ന് നടക്കുന്ന ചടങ്ങിൽ ആലപ്പുഴ എം.പി.എ.എം.ആരിഫ് മികച്ച ഡോക്ടർ അവാർഡ് 50000 രൂപയും പ്രശസ്തിപത്രവും ഫലകവും ഡോ.സി.വി.ഷാജിക്ക് സമ്മാനിക്കും.
കോന്നി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ, ഇൻഫർമേഷൻ – പബ്ളിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ഐ.എം.എ.പ്രതിനിധി ഡോ.ആർ.മദന മോഹനൻ നായർ എന്നിവർ കമ്മറ്റി അംഗങ്ങളായ സമിതിയാണ് ഡോ.സി.വി.ഷാജിയുടെ പേര് തിരഞ്ഞെടുത്തത്.
പക്ഷാഘാത ചികിത്സാരംഗത്ത് ആലപ്പുഴ മെഡിക്കൽ കോളേജിനെ രാജ്യാന്തര പ്രശസ്തിയിലേക്ക് എത്തിക്കുകയും പക്ഷാഘാത ചികിത്സാരംഗത്തെ ന്യൂ തന ചികിത്സ സംവിധാനത്തിലൂടെ പക്ഷാഘാതം ബാധിച്ച രോഗിയെ 4 മണിക്കൂറിനകം മെഡിക്കൽ കോളേജിൽ എത്തിച്ചാൽ അടിയന്തിര ചികിത്സ നൽകി രോഗിയെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ രൂപപ്പെടുത്തി നിർദ്ധന നാരായ ഒട്ടേറെ ജീവനുകൾ രക്ഷിച്ച ന്യൂറോ മെഡിസിൻഡിപ്പാർട്മെൻ്റിന് ഇൻഡ്യൻ അക്കാഡമി ഓഫ് ന്യൂറോളജിയുടെ ദേശീയ പുരസ്ക്കാരം ലഭിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പക്ഷാഘാത ചികിത്സക്ക് മാത്രമായി പുതിയ ബ്ലോക്ക് നിർമ്മിക്കാനും ‘പക്ഷാഘാത ബാധിതരായ രോഗികളെ വീടുകളിലെത്തി ചികിത്സ നൽകുന്നതു ഉൾപ്പെടെയുള്ള പ്രവർത്തനം നടത്തി. ന്യൂതന ചികിത്സ വിഷയങ്ങളിൽ രാജ്യാന്തര തലത്തിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പക്ഷാഘാത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഏറ്റവും കുടുതൽ പ്രതിജ്ഞ എടുപ്പിച്ചതിനുള്ള വേൾഡ് ഗിന്നസ് സർട്ടിഫിക്കേറ്റ് ലഭിച്ചുണ്ട്. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചട്ടുണ്ട്. സർവ ആരോഗ്യ നിബന്ധു എന്ന പുസ്തക രചയിതാവാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും ജനറൽ മെഡിസിനും എടുത്ത ശേഷം ബാംഗ് ളൂർ നിംഹാൻസിൽ നിന്നും ന്യൂറോ മെഡിസിനിൽ ബിരുദാനന്തര ബിരുദംഎടുത്തു.ഭാര്യ
ഡോ. ദീപ പാലക്കാട് ജില്ലാ ആശുപത്രിയിലെ ത്വക്ക് രോഗവിഭാഗം ഡോക്ടറാണ്. മക്കൾ അഥൈദ് കൃഷ്ണ അദീഷ് വിഷ്ണു
കോവിഡ് കാലഘട്ടത്തിൽ അക്കാഡമി ഓഫ് പൾ മണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ദേശീയ കമ്മറ്റിയുടെ നിർദ്ദേശാനുസരണം കോവിഡ് ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്കായി നടപ്പിലാക്കിയ സൗജന്യടെലി കൺസൽട്ടേഷൻ ആരോഗ്യ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തന അംഗീകാരമായി സംഘടനക്കുള്ള പ്രത്യേക പുരസ്ക്കാരം ദേശീയ പ്രസിഡൻ്റ് ഡോ. പി. എസ്.ഷാജഹാനും ഡോ.ബി.ജയപ്രകാശും ഏറ്റ് വാങ്ങും.