തിരുവനന്തപുരം: ഡോ.ബിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈമാസം 31ന് ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത.1986 ഐഎഎസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്.
പി കെ മൊഹന്തിക്കു ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമായാണ്.ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ബിശ്വാസ് മേത്ത.അടുത്ത ഫെബ്രുവരി 19 വരെയാണ് മേത്തയുടെ സര്‍വീസ് കാലാവധി.
1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് ബിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്.ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്പര്യം കാട്ടാത്തതിനാലാണ് ബിശ്വാസ് മേത്തയെ നിയമിച്ചത്.