KeralaNews

ഓണത്തിന് പട്ടിണികിടക്കണ്ട :കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവ്; സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. സപ്ലൈകോ, കൺസ്യൂമർഫെ‍ഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങാം. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് നടപടി. 

ശമ്പളവിതരണത്തിന് 50 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിനു പിന്നാലെ കൂപ്പൺ വിതരണവും ആരംഭിക്കുകയായിരുന്നു.

കെഎസ്ആർടിസിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണു കോടതിയുടെ ഉത്തരവ്. കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button