24.2 C
Kottayam
Sunday, June 7, 2026

‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ’, പോളണ്ടിൽ ചെന്ന് ഹിറ്റ് ഡയലോഗുള്ള ടീഷർട്ടിട്ട് വിനീത്

Must read

സന്ദേശം സിനിമ മലയാളികളുടെ മനസ്സിൽ എന്നും ചേർന്ന് നിൽക്കുന്ന ഒന്നാണ്. അതിലെ ഹിറ്റ് ഡയലോഗുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവരും ഏറെയാണ്. അക്കൂട്ടത്തിലൊന്നാണ് ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ’. ഇതാ ആ ഡയലോഗ് ഇപ്പോൾ വീണ്ടും വൈറലാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. അതും അങ്ങ് പോളണ്ടിൽ പോയി പറഞ്ഞ്. 

പോളണ്ടിൽ പോയപ്പോൾ അച്ഛന്റെ ഡയലോഗുള്ള ടീഷർട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന് വ്യക്തമാക്കിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ടിഷര്‍ട്ട് നല്‍കിയതിന് ആര്‍.ജെ മാത്തുക്കുട്ടിയാണെന്നും വിനീത് ശ്രീനിവാസന്‍ പോസ്റ്റിൽ പറയുന്നുണ്ട്. ഇനി നിക്കരാഗ്വയിൽ എന്ത് സംഭവിച്ചുവെന്ന് നോക്കൂവെന്ന് ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. 

‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ സന്ദേശം സിനിമയിലെ പ്രഭാകരന്‍ കോട്ടപ്പള്ളിയെന്ന ആര്‍ഡിപിക്കാരന്‍റെ പ്രശസ്തമായ ഈ ഡയലോഗ് മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. ഒരേ വീട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരനായ സഹോദരനുമായി തര്‍ക്കിക്കുന്ന ഈ രംഗങ്ങളിലെ ശ്രീനിവാസന്‍റെയും ജയറാമിന്‍റെയും പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ എഴുതിയ സന്ദേശം പൊള്ളയായ രാഷ്ട്രീയ കോമാളിത്തരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടിയ ചിത്രമായിരുന്നു.

ഗായകനായി സിനിമ ലോകത്ത് എത്തിയ വിനീത് പിന്നീട് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week