EntertainmentKerala

എൻജോയ് ചെയുമ്പോൾ പാന്റ് ഇടാൻ മറക്കാതിരിക്കുക, അമേയയുടെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ

കൊച്ചി:മോഡലിങ്ങിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. പ്രീസ്റ്റ്, വൂള്‍ഫ്, ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്ക് എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരിസിലൂടെയാണ് താരം പ്രേക്ഷകഹൃദയം കീഴടക്കിയത്.

സോഷ്യല്‍ മീഡിയയിലും അമേയയ്ക്ക് ധാരാളം ആരാധകരുണ്ട്. ഗ്ലാമര്‍ വേഷത്തിലുള്ള ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന് പലപ്പോഴും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം ചുട്ടമറുപടി നല്‍കാറുണ്ട് അമേയ.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് കളര്‍ ബനിയന്‍ ആണ് താരം ധരിച്ചിരിക്കുന്നത്. എല്ലാ നിമിഷങ്ങളും ആഘോഷിക്കുക, മഴ എത്തും മുന്‍പേ, എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

അതേസമയം എന്‍ബി ആയിട്ട് എന്‍ജോയ് ചെയുമ്പോള്‍ പാന്റ് ഇടാന്‍ മറക്കാതിരിക്കുക എന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ആയി എത്തിയത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറലായി.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാര്‍ഥ നാമം. ആട് ടുവിലൂടെ അരങ്ങേറി. പൊന്നപ്പന്റെ കാമുകിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്.

അതിനു പിന്നാലെ ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു. കരിക്കിലെ ഭാസ്‌കരന്‍ പിള്ള ടെക്‌നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാര്‍ഥ നാമം.

ആട് ടുവിലൂടെ അരങ്ങേറി. പൊന്നപ്പന്റെ കാമുകിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. അതിനു പിന്നാലെ ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു. കരിക്കിലെ ഭാസ്‌കരന്‍ പിള്ള ടെക്‌നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്.

അടുത്തിടെ വണ്ണം കുറച്ചു സാരി ഉടുത്ത് കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശരീര ഭാരം എട്ട് കിലോ കുറച്ചാണ് ഇവര്‍ ആരാധകരെ ഞെട്ടിച്ചത്. ”വണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ സിനിമയില്‍ ഒരു കാലത്ത് അവസരങ്ങള്‍ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞാന്‍.

ചിട്ടയായ വര്‍ക്ക്ഔട്ടും ഡയറ്റും പിന്തുടര്‍ന്നപ്പോള്‍ എട്ട് കിലോയോളം ഭാരം കൂടി. അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഭാരം ക്രമാതീതമായി വര്‍ധിച്ചു.

പക്ഷേ ഈ ലോക്ഡൗണില്‍ സമയം കിട്ടിയപ്പോള്‍ വണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ 62 കിലോയില്‍നിന്നും 54 കിലോയിലെത്തി. നമ്മുടെ ശരീരത്തെ നമ്മള്‍ എത്രത്തോളം ശദ്ധിക്കുന്നുവോ ചെയ്യുന്നോ, അത്രത്തോളം സ്‌നേഹം നമുക്ക് ശരീരം തിരിച്ചും നല്‍കും” എന്നും അമേയ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker