28.4 C
Kottayam
Saturday, June 6, 2026

ആവശ്യമില്ലാത്ത ഒരു പരിപാടിയിലോ, ഗോസിപ്പിലോ, കോസ്റ്റുമിലോ കാണില്ല; ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു: ഷാജോൺ

Must read

കൊച്ചി:മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ കലാഭവന്‍ ഷാജോണ്‍. വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിന്ന്. മിമിക്രി രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ഷാജോൺ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം.

സൂപ്പർ ഹിറ്റായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. അതിനു ശേഷം നിരവധി ശക്തമായ വേഷങ്ങളാണ് നടനെ തേടി എത്തിയത്. അതിനിടെ പൃഥ്വരാജിനെ നായകനാക്കി ബ്രദേഴ്‌സ് ഡേ എന്നൊരു ചിത്രവും ഷാജോൺ സംവിധാനം ചെയ്തിരുന്നു.

- Advertisement -

ഇപ്പോഴിതാ, ഷാജോൺ പ്രധാന കഥാപാത്രമാകുന്ന സന്തോഷം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ഒരു കുടുംബ കഥ പറയുന്ന ചിത്രത്തിൽ കുടുംബ നാഥന്റെ റോളിലാണ് കലാഭവൻ ഷാജോൺ എത്തുന്നത്.

- Advertisement -

ചിത്രത്തിൽ ഷാജോണിന്റെ മകളുടെ വേഷത്തിലാണ് അനു സിത്താര അഭിനയിക്കുന്നത്. ഇപ്പോഴിതാ, അനു സിത്താരയെ കുറിച്ചുള്ള ഷാജോണിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്.

‘ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്ന് ഷാജോൺ പറയുന്നു.

ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

- Advertisement -

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താര ആണെന്ന ഉണ്ണി മുകുന്ദന്റെ വാക്കുകളെ മുൻനിർത്തി അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാജോൺ. അത് ഉണ്ണിയുടെ മാത്രം അല്ല എല്ലാവരുടെയും അഭിപ്രായമാണെന്നും ഷാജോൺ പറഞ്ഞു.

‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താര, രാമന്റെ ഏദൻ തോട്ടം മാത്രമല്ല, ഒരുപാട് സിനിമകളിൽ കണ്ട് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ഇതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ വലിയ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിലാണ് പിന്നെയും അടുത്ത് കാണാനും സംസാരിക്കാനും പറ്റിയത്. സന്തോഷത്തിൽ എന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്,’

കുടുംബമാണ് അനുവിന്റെ മെയിൻ. ആവശ്യമില്ലാത്ത ഒരു പരിപാടിയിലും അനു സിത്താരയെ നമുക്ക് കാണാൻ കഴിയില്ല. അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ, ആവശ്യമില്ലാത്ത ഒരു കോസ്റ്റിയും ഇട്ടിട്ടുള്ള ഫോട്ടോ പോലും അനു സിത്താരയുടേതായി കണ്ടിട്ടില്ല. അനു സിത്താര സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് മലയാളികളുടെ മുമ്പിൽ ഇപ്പോഴും ഉള്ളത്,’ ഷാജോൺ പറഞ്ഞു.

മറ്റൊരു സഹതാരമായ ആശയെ കുറിച്ചും ഷാജോൺ സംസാരിച്ചിരുന്നു. തനിക്ക് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുള്ള നടിയാണ് ആശ. ചുമ്മ പലയിടത്തും കയറി സംസാരിക്കുകയോ ഒന്നും ചെയ്യാത്ത ആളാണ് ആശ. അതാണ് കാരണമെന്നും ഷാജോൺ പറഞ്ഞു.

കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമാണ് സന്തോഷമെന്നാണ് ഷാജോണും കൂട്ടരും പറഞ്ഞത്. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week