വാഷിംഗ്ടണ്‍ ഡി.സി:ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നടപടികള്‍ ഫലപ്രദമല്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയില്‍ കൊവിഡ് പരിശോധനകള്‍ കാര്യക്ഷമല്ല.മരണ നിരക്കുപോലും കൃത്യമായി അറിയാനാവുന്നില്ല. ഇത് ലോകത്തെ അപകടത്തിലാക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ തയ്യാറാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള സംവാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്.
കൊവിഡിനെ നേരിടാന്‍ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമെന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിലയിരുത്തിയതെന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ ചെയ്ത തരത്തില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒരു കാലത്തും നിങ്ങള്‍ക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
അതേസമയം, വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബൈഡനും തിരിച്ചടിച്ചു. ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഉണ്ടായ പകര്‍ച്ച വ്യാധി നേരിട്ടതിന്റെ നൂറുമടങ്ങ് കാര്യക്ഷമമായാണ് തങ്ങള്‍ കൊവിഡിനെ നേരിട്ടതെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍, അന്ന് 14000 പേര്‍ മാത്രമേ മരിച്ചുള്ളുവെന്നും ഇന്നത്തെ മരണ നിരക്ക് എത്രയാണെന്ന് ട്രംപ് ആലോചിക്കണമെന്നും ബൈഡന്‍ മറുപടി നല്‍കി. അന്ന് സമ്പദ് വ്യവസ്ഥ ഇത്രയും തകര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.