NationalNews

നാഗാലാൻഡിൽ ഇനി നായ മാംസം വിൽക്കാം

ഗുവാഹാട്ടി: നാഗാലാൻഡിൽ നായമാംസം വിൽക്കുന്നതു നിരോധിച്ച സർക്കാർ ഉത്തരവ് സ്റ്റേചെയ്ത് ഹൈക്കോടതി. ജൂലായ് രണ്ടിനാണ് സർക്കാർ നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വിൽപ്പന എന്നിവ നിർത്തി ഉത്തരവിറക്കിയത്. നായകളെ മാംസത്തിനായി ചാക്കിൽ കെട്ടിത്തൂക്കിയ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നായിരുന്നു സർക്കാർ നടപടി.

ഇക്കഴിഞ്ഞ സെപ്തംബർ 14ന് വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നാഗാലാൻഡ് സർക്കാരിന് അവസരം നൽകിയിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലം നൽകിയില്ല. തുടർന്ന് പട്ടി മാംസ വില്പനക്കാർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button