കൊല്ലം: പൗരത്വ നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലി പോയ ഡോക്ടറെ കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു. ഖത്തറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു അജിത്കുമാര്‍. സൈബര്‍ ആക്രമണത്തിന് ഇരയായ അജിത്ത് കുമാറിന്റെ കരുനാഗപ്പള്ളിയിലെ വീട് സന്ദര്‍ശിച്ചതിനു ശേഷം വി മുരളീധരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മുരളീധരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും കുപ്രചരണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് ജോലി ഉപേക്ഷിച്ചു മടങ്ങിയ ആളാണ് മലയാളിയായ ഡോക്ടര്‍ അജിത്കുമാര്‍. അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയിലെ വസതിയില്‍ ഇന്ന് പോയപ്പോഴാണ് സമൂഹമാധ്യമങ്ങളിലെ ചില സ്ഥാപിത താത്പര്യക്കാര്‍ എത്ര മാത്രം അദ്ദേഹത്തെ വേട്ടയാടിയെന്ന് മനസിലാക്കാനായത്. ഇത്രയും ദുരനുഭവങ്ങള്‍ നേരിട്ടിട്ടും തന്റെ നിലപാടിലുറച്ചു നില്‍ക്കുന്ന ഡോ.അജിത് കുമാറിനെ പോലുള്ളവരാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തി.