24.2 C
Kottayam
Tuesday, June 9, 2026

ബാലയുടെ കരളിന്റെ പ്രവര്‍ത്തനം 20 ശതമാനം,പിത്തരസം വളരെ കൂടുതല്‍,രക്തം കട്ടപിടിയ്ക്കാത്ത അവസ്ഥയില്‍,കരള്‍ മാറ്റാതെ മാര്‍ഗമില്ലെന്ന് ഡോക്ടര്‍

Must read

കൊച്ചി: കരൾ രോഗം സംബന്ധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് അമൃതാ ആശുപത്രി കരൾ രോഗ വിദഗ്ദ്ധൻ ഡോ. എസ്. സുധീന്ദ്രൻ. ബാലയുടെ കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രമാണെന്നും മരുന്നു കഴിച്ച് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി കരൾ രോഗത്തിന് അമൃതയിൽ ചികിത്സ നടത്തി വരികയായിരുന്നു ബാല. കഴിഞ്ഞ മൂന്നാഴ്ചയായി വളരെ അധികം മോശമായ ആരോഗ്യ സ്ഥിതിയിലേക്ക് പോകുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോൾ വളരെ മോശമായ ആരോഗ്യ നിലയിലായിരുന്നു ബാല. പിത്തരസം വളരെ കൂടുതലും രക്തം കട്ടപിടിക്കാത്ത അവസ്ഥയിലുമായിരുന്നു. ഐ.സി.യുവിലെ ചികിത്സയിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നെങ്കിലും ലിവർ സിറോസിസ് പിടിപെട്ട കരൾ സാധാരണ കരൾ പോലെ ആരോഗ്യത്തോടെ വീണ്ടും വളരില്ല. മരുന്നുകൾ ഉണ്ടെങ്കിലും അത്രകണ്ട് ഫലപ്രദമാകില്ല. അതു കൊണ്ട് തന്നെയാണ് കരൾ മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് എന്നും ഡോ. എസ്.സുധീന്ദ്രൻ പറഞ്ഞു.

- Advertisement -

കേരളത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കരൾ ലഭ്യത വളരെ കുറവാണ്. അതിനാൽ ബന്ധുക്കളുടെ കരളിന്റെ പകുതി മുറിച്ചു വച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അക്കാര്യം ബന്ധുക്കളെ അറിയിച്ച് അതിനുള്ള നിയമ നടപടികളും തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ദാതാവിനെ ലഭിച്ചാലും കുറച്ചു ദിവസങ്ങളോളം നിയമ നടപടികൾ പൂർത്തിയാക്കാനായി എടുക്കും. കൂടാതെ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം ലഭിക്കാനായി ആശുപത്രിയിലെ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്;-ഡോ.എസ്.സുധീന്ദ്രൻ.

- Advertisement -

രണ്ട് ദിവസം മുൻപാണ് ബാലയെ അമൃതാ ആശുപത്രയിൽ ചികിത്സയിൽ പ്വേശിപ്പിച്ചത്. പാലാരിവട്ടം മാമംഗലത്തെ വീട്ടിൽ വച്ച് ഛർദ്ദിച്ച് അവശനായി ബോധം മറഞ്ഞതോടെയാണ് സുഹൃത്തുക്കളും സഹായികളും ചേർന്ന് അമൃതാ ആശുപത്രിയിലെക്ക് എത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ജി.ഐ. ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നൽകുകയും ചെയ്തു. പരിശോധനയിൽ കരളിന്റെ പ്രവർത്തനം താറുമാറാണെന്നും ലിവർ സിറോസിസ് പിടിപെട്ടു എന്നും കണ്ടെത്തി. തുടർന്നാണ് കരൾ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം ബന്ധുക്കളെ അറിയിച്ചത്.

വിവരമറിഞ്ഞ് ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്നും ആശുപത്രിയിലെത്തി. മുൻഭാര്യ അമൃതാ സുരേഷ് ബന്ധുക്കളുമൊന്നിച്ച് മകൾ പാപ്പുവുമായി ബാലയെ കാണാനെത്തി. ഉണ്ണി മുകുന്ദനും ബാദുഷയും ഗോപീ സുന്ദറും അമ്മ സംഘടനയുടെ ഭാരവാഹികളും ആശുപത്രിയിലെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായി എല്ലാവിധമായ കാര്യങ്ങളും അവർ ചെയ്തു. കരൾ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ ബാലയുടെ ആരോഗ്യ സ്ഥിതിയിയിൽ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week