തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ നിയുക്ത മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസ പ്രവാഹമാണ്. സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖരാണ് 21-കാരിയുടെ ഈ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ നേട്ടങ്ങള്‍ ആര്യാ രാജേന്ദ്രന്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ എങ്ങനെ ബാധിക്കും എന്നു ചോദിക്കുകയാണ് ഡോ. ആസാദ്.
ഇരുപത്തിയൊന്നുകാരിയായ ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിന്റെ മേയറാകുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ആര്യക്ക് ഈ പദവിയില്‍ ഇരുന്നുകൊണ്ട് തന്റെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ? എന്നതാണ് ഡോ. ആസാദിന്റെ ആദ്യത്തെ ചോദ്യം. ഇത് ആര്യയുടെ പഠനത്തെ ബാധിക്കില്ലെ എന്ന ആശങ്ക പങ്കുവെക്കുന്ന അദ്ദേഹം ബിരുദം പാതിവഴിയില്‍ മുടങ്ങിയതിന്റെ നഷ്ടബോധത്തിലേക്കു നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെയെന്നും പറഞ്ഞുവെയ്ക്കുന്നു.