കൊച്ചി:കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി സേവനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ നാലംഗ സംഘം അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. തോപ്പുംപടി മൂലങ്കുഴി വാറു വൈദ്യര് റോഡ് വഞ്ചിപ്പുരക്കല്‍ വി.ഡബ്ല്യു. ജിന്സന് (23), ബീച്ച്റോഡ് എലംപ്ലാച്ചേരി മിഷേല്‍ ക്ലീറ്റസ് (18), മൂലങ്കുഴി ചക്കാലക്കല്‍ ജിബിന്‍ ജോസഫ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.
പുരികത്തിനു പരുക്കേറ്റ യുവാവുമായി സംഘം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തി. തുന്നിക്കെട്ടുന്നതിനു പുരികം വടിക്കണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതാണു യുവാക്കളെ പ്രകോപിതരാക്കിയതെന്നു പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News