മലപ്പുറം: മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ കുറുകെ ചാടിയ നായ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വെള്ളില സ്വദേശി കടൂക്കുന്നന്‍ നൗഫല്‍ (43) ആണ് മരിച്ചത്. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
നൗഫലിനെ നാട്ടുകാര്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. പിതാവ്: പരേതനായ അബ്ദുറഹ്‌മാന്‍ (കുഞ്ഞു). മാതാവ്: ഉമ്മുസല്‍മ. ഭാര്യ: മുംതാസ് അവുലന്‍ (ചോഴിപ്പടി). മക്കള്‍: മുസ്തഫ, നിഹാല്‍. യുകെ പടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

