24.9 C
Kottayam
Monday, June 8, 2026

നിങ്ങള്‍ക്ക് എന്റെ നഗ്ന ശരീരം കാണണോ? മുനവച്ച ചോദ്യത്തിന് രാധിക ആപ്‌തെ നല്‍കിയ മറുപടി

Must read

മുംബൈ:ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്‌തെ. തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് രാധിക. തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരുടെ കയ്യടി നേടിയ രാധിക ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മുഖ്യധാര സിനിമകള്‍ രാധികയെ കാര്യമായി പരിഗണിച്ചിരുന്നില്ലെങ്കിലും സമാന്തര സിനിമകളിലൂടെ രാധിക സ്വന്തം കഴിവ് തെളിയിക്കുകയായിരുന്നു. ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ് രാധിക.

ബോളിവുഡിലെ താരുകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് രാധിക ആപ്‌തെ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് രാധികയ്ക്ക്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയും രാധികയുടെ കരിയറിന് കരുത്തായിട്ടുണ്ടെന്നതാണ് വാസ്തവം.

പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ കൊണ്ട് കയ്യടിയും നേടാറുണ്ട് രാധിക ആപ്‌തെ. സിനിമാലോകത്തു നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ചൊക്കെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. വിവാദങ്ങളും രാധികയുടെ കരിയറില്‍ ഒരുപാടുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ താരത്തിന്റെ നഗ്നത കാണിക്കുന്ന രംഗം പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ തന്നോട് മോശമായി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു.

- Advertisement -

- Advertisement -


”സോറി, നിങ്ങളുടേത് ഒരു മണ്ടന്‍ ചോദ്യമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദമുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കണ്ടു. നിങ്ങളത് മറ്റുള്ളവര്‍ക്ക് കൊടുത്തു. നിങ്ങളാണ് വിവാദമുണ്ടാക്കിയത്” എന്നായിരുന്നു രാധികയുടെ പ്രതികരണം. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രാധികയുടേയും ആദില്‍ ഹുസൈന്റേയും രംഗം വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ സിനിമ ആ ഒരു രംഗം മാത്രമല്ലെന്നാണ് രാധിക വിവാദങ്ങളോട് പ്രതികരിച്ചത്.

”ഞാന്‍ ഒരു കലാകാരിയാണ്. എനിക്ക് ഒരു ജോലി ചെയ്യേണ്ടതുണ്ടെങ്കില്‍ ഞാനത് ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വരികയും ലോക സിനിമയില്‍ എന്താണ് നടക്കുന്നതെന്നും അത് വിജയിക്കുന്നതുംകാണുകയാണെങ്കില്‍ ഈ ചോദ്യം ചോദിക്കില്ല. എനിക്ക് ഒന്നിലും നാണക്കേട് തോന്നുന്നില്ല. സ്വന്തം ശരീരത്തില്‍ അപകര്‍ഷത അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠപ്പെടുന്നത്. നിങ്ങള്‍ക്ക് ഒരു നഗ്ന ശരീരം കാണണമെന്ന് ഉണ്ടെങ്കില്‍ നാളെ കണ്ണാടിയില്‍ പോയി നോക്കൂ, എന്റെ വീഡിയോ കാണുന്നതിലും നല്ലതാണ്. എന്നിട്ട് സംസാരിക്കാം” എന്നായിരുന്നു താരം പറഞ്ഞത്.

ചിത്രത്തിലെ തന്റെ രംഗം പുറത്ത് വന്നതില്‍ തനിക്കൊട്ടും വിഷമമില്ലെന്നും വിവാദങ്ങളൊന്നും താന്‍ ഗൗനിക്കുന്നില്ലെന്നും രാധിക പറഞ്ഞു. നിരൂപക പ്രശംസ നേടിയ പാര്‍ച്ച്ഡ് നിരവധി പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ്. രാധികയുടെ കരിയറിലെ ഏറ്റഴും മികച്ച സിനികളിലൊന്നാണിത്.

- Advertisement -

മോണിക്ക ഓ മൈ ഡാര്‍ലിംഗ് ആണ് രാധികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. കോമഡി രംഗങ്ങള്‍ അവതരിപ്പിച്ച് രാധിക കയ്യടി നേടിയിരുന്നു. ഹുമ ഖുറേഷി, രാജ്കുമാര്‍ റാവു, സിക്കന്ദര്‍ റാസ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മോണിക്ക ഓ മൈ ഡാര്‍ലിംഗ് സംവിധാനം ചെയ്തത് വസന്ത് ബാലയായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.

തന്നെ നിരവധി സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് രാധിക ആപ്തെ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രായം കുറഞ്ഞ നടിമാർക്ക് വേണ്ടി തന്നെ മാറ്റിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. പ്ലാസ്റ്റിക് സർജറി പോലുള്ള വഴികളിലൂടെ ചെറുപ്പം നിലനിർത്താന്‍ താന്‍ ഒരുക്കമല്ലെന്നും രാധിക പറഞ്ഞിരുന്നു. അതേസമയം താരത്തിന്റേതായി നിരവധി സിനിമകളും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week