കൊച്ചിക്കാർ കഴിഞ്ഞ കൊല്ലം ഏറ്റവുമധികം ഓർഡർ ചെയ്‌ത് വരുത്തിയത് ഏത് ഭക്ഷണമാണെന്നറിയാമോ? സ്വിഗിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചി: കൊച്ചിക്കാരെ ചിക്കൻ ബിരിയാണി കഴിച്ച് തോല്പിക്കാൻ ആർക്കും കഴിയില്ല. പോയവർഷം കൊച്ചിക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണിയെന്ന് ഇന്ത്യ സ്വിഗി റിപ്പോർട്ട് 2023. തൊട്ടു പിന്നാലെ പൊറോട്ട, ചിക്കൻ ഫ്രൈഡ് റൈസ്, മസാലദോശ, ബീഫ് റോസ്റ്റ് എന്നിവയുണ്ട്. ജനുവരി ഒന്നുമുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.

റിപ്പോർട്ട് പ്രകാരം കൊച്ചിയിലെ ഒരൊറ്റ ഉപയോക്താവിൽ നിന്ന് 1471 ഓർഡറുകളാണ് (പ്രതിദിനം ശരാശരി 4വീതം) സ്വിഗിക്കു ലഭിച്ചത്. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 19,845. രൂപയുടേതാണ്. ഡൈനിംഗ് ഔട്ട് ഒരുക്കുന്നതിലും കൊച്ചി നിവാസികൾ മികച്ച പ്രതികരണമുണ്ടായി. ഡൈൻ ഔട്ടിനായി ഒരു ഉപയോക്താവ് 40,693 രൂപയുടെ ഓർഡറാണ് ഒറ്റത്തവണയായി മാത്രം സ്വിഗിക്കു നൽകിയത്.

വിവിധങ്ങളായ രുചികളോടുള്ള കൊച്ചിയുടെ ഇഷ്ടം സ്വിഗിയിലെ ഓർഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണൽ ബിസിനസ് ഹെഡ് വി.പി. സിദ്ധാർത്ഥ് ഭക്കൂ പറഞ്ഞു. നഗരത്തിലെ മികച്ച ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായതിൽ സ്വിഗ്ഗിക്കു അഭിമാനമുണ്ട്. ഇത് പ്രതിബദ്ധതാ പൂർണമായ സേവനം കൂടുതൽ മികവോടെ തുടരുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News