News

വാക്സിന്‍ എടുത്ത കുട്ടികള്‍ പാരസെറ്റമോള്‍ കഴിക്കേണ്ട; ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്. കോവാക്‌സിനോടൊപ്പം കുട്ടികള്‍ക്ക് മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാമിന്റെ ഗുളികകള്‍ കഴിക്കാന്‍ ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം. അത്തരമൊരു നടപടി ആവശ്യമില്ലെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി.

മറ്റ് ചില കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ കോവാക്‌സിന് പാരസെറ്റാമോള്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും കമ്പനി ആവര്‍ത്തിച്ചു. 15നും 18നും ഇടയില്‍ പ്രായം വരുന്ന കൗമാരക്കാര്‍ക്കാണ് ഇന്ത്യയില്‍ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് കോവിഡ് വാക്സിനാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് നല്‍കാന്‍ കോവാക്സിന് മാത്രമാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്ത 30000 ആളുകളില്‍ 10-20 ശതമാനം പേര്‍ക്കാണ് സൈഡ് എഫക്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഭാരത് ബയോടെക് അറിയിച്ചു. എന്നാല്‍ നേരിയ പ്രത്യാഘാതങ്ങള്‍ മാത്രമാണ് ഉണ്ടായത്. 1-2 ദിവസത്തിനുള്ളില്‍ മരുന്ന് കളിക്കാതെ തന്നെ ഇത് മാറിയതായും കമ്പനി അവകാശപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button