കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്കുന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന വിവേചനം ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകാറുണ്ടെന്നും കോടതി പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ പൊലീസും ശ്രദ്ധിക്കണം. ബസ് കണ്സഷന് നിരക്ക് പരിഷ്കരണം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും പരിഗണിക്കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News