24.2 C
Kottayam
Sunday, June 7, 2026

​ബെസ്റ്റ് ഫ്രണ്ടായി ​ഗേ ആയ ആളെ വേണം, എനിക്കിഷ്ടമാണ്; കാരണമുണ്ട്; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ

Must read

കൊച്ചി:സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി നേടാൻ കഴിഞ്ഞ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നില്ല. സോഷ്യൽ മീഡിയയിലെ സാന്നിധ്യമാണ് ദിയ കൃഷ്ണയ്ക്ക് ജനശ്രദ്ധ കൊടുത്തത്. മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. ദിയയുടെ പ്രണയങ്ങളും ബ്രേക്കപ്പുകളും ആരാധകർക്ക് അറിയാവുന്നതാണ്.

സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി നേടാൻ കഴിഞ്ഞ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നില്ല. സോഷ്യൽ മീഡിയയിലെ സാന്നിധ്യമാണ് ദിയ കൃഷ്ണയ്ക്ക് ജനശ്രദ്ധ കൊടുത്തത്. മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. ദിയയുടെ പ്രണയങ്ങളും ബ്രേക്കപ്പുകളും ആരാധകർക്ക് അറിയാവുന്നതാണ്.

എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ​ഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.

ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ​ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും.

- Advertisement -

അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ​ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആ​ഗ്രഹമാണത്. കാരണം ഒരു ​പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

- Advertisement -

സോഷ്യൽ മീഡിയയിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ദിയ മറുപടി നൽകുന്നുണ്ട്. ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രചോദനമായ വ്യക്തി അമ്മയാണെന്ന് ദിയ കൃഷ്ണ പറയുന്നു. അമ്മ കർക്കശക്കാരിയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ അല്ലെന്നാണ് ദിയ നൽകിയ മറുപടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ പണ്ടത്തേക്കാളും റിബൽ ആണ്. അതുകൊണ്ട് എന്റെയടുത്ത് നടക്കാറില്ല.

പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് പേടിയുണ്ട്. അച്ഛനെയാണ് കൂടുതൽ പേടി. അമ്മ കുറേക്കൂടി ഫ്രണ്ട്ലിയാണ്. തുറന്ന് സംസാരിക്കാമെന്നും ദിയ വ്യക്തമാക്കി. ഈ വർഷം എ‌ടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പ് ആണെന്നും ദിയ പറയുന്നുണ്ട്. ആളെ മാത്രം കുറ്റം പറയുന്നില്ല. തന്റെ ഭാ​ഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബന്ധം ഉപേക്ഷിക്കാതെ പിടിച്ച് നിർത്താൻ ശ്രമിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week