23.8 C
Kottayam
Tuesday, June 9, 2026

ദിവ്യ.എസ്.അയ്യരുടെ കാർ ജപ്തിഭീഷണിയിൽ; ഔദ്യോഗിക വാഹനമെന്ന് തോന്നാത്ത വിധത്തിൽ സബ്‌ കളക്ടറുടെ കാറിൽ കളക്ടറുടെ ഒളിവുയാത്ര

Must read

പത്തനംതിട്ട: കളക്ടര്‍ക്ക് ഔദ്യോഗിക വാഹനമില്ല, അക്കൗണ്ടിൽ നയാപൈസയില്ല. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ആകെപ്പാടെയൊരു ദാരിദ്ര്യത്തിന്റെ മണം. ഇങ്ങനെയൊന്നുമായിരുന്നില്ല ഇവിടം. കഴിഞ്ഞ ദിവസം വരെ മുറ്റംനിറഞ്ഞ് ചുവപ്പ് ബോർഡ് വെച്ച കാറുകളുണ്ടായിരുന്നു. അതിൽ കയറി ഉദ്യോഗസ്ഥർ ചീറിപ്പായുന്നുണ്ടായിരുന്നു.

പിന്നെയെങ്ങനെ പെട്ടെന്ന് മാറി? കാര്യമിതേയുള്ളൂ- കോടതി അമീൻ രണ്ടു പ്രാവശ്യം കളക്ടറേറ്റ് വളപ്പിനകത്തൊന്ന് കറങ്ങി. അത് ചിലർ കണ്ടു. വിവരം മുകളിലുള്ളവരുടെ ചെവിയിലെത്തിയപ്പോൾ അവർക്ക് കാര്യം പിടികിട്ടി. വരവ് കാറുകളുടെ ജപ്തിക്കുതന്നെ. പിന്നെ വേണ്ടത് ബുദ്ധിപരമായ നീക്കമാണ്. മുറ്റത്തുകിടന്ന കളക്ടർ, എ.ഡി.എം, ഹുസൂർ ശിരസ്തേദാർ, ഡെപ്യൂട്ടി കളക്ടർ എൽ.എ, ഡെപ്യൂട്ടി കളക്ടർ ഇലക്‌ഷൻ എന്നിവരുടെ വാഹനങ്ങൾ നിമിഷങ്ങൾകൊണ്ട് മാറ്റി. കളക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽ ചില്ലറ ചെലവുകാശ് കിടക്കുന്ന കാര്യം അപ്പോഴാണ് ഒാർത്തത്. അതോടെ സബ് ട്രഷറി അക്കൗണ്ടിൽ കിടന്ന മുഴുവൻ പണവും ശരവേഗത്തിൽ വലിച്ചു.

- Advertisement -

പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഏകദേശം 38 ലക്ഷം രൂപ നൽകാൻ കോടതിവിധിച്ചിട്ട് കാലം കുറച്ചായി. പണം നൽകുന്നില്ലെങ്കിൽ കളക്ടറുടേതുൾപ്പെടെ വാഹനങ്ങൾ ജപ്തിചെയ്യാനായിരുന്നു ഉത്തരവ്. ജപ്തിയുമായി മുന്നോട്ടെന്ന വിവരം കിട്ടിയതോടെയാണ് കാറുകൾ മാറ്റിയത്.

- Advertisement -

ജില്ലാ കളക്ടർ ഇപ്പോൾ തിരുവല്ല സബ്‌ കളക്ടറുടെ വാഹനത്തിലാണ് യാത്ര. അതാകട്ടെ ഔദ്യോഗിക വാഹനമാണെന്ന ഒരു സൂചനയും നൽകാതെയും. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടതു മരാമത്തുവകുപ്പാണ്. കളക്ടറേറ്റിൽനിന്നു പണം ആവശ്യപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. ഏപ്രിൽ 14-ന് മുമ്പ് കേസ് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

കോടതി വിധിയുടെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ച ജില്ലാ കളക്ടർ പണം കെട്ടിവച്ച് ജപ്തി ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

- Advertisement -

റവന്യു ഡിവിഷൻ ഓഫീസ് ഇൻ ചാർജ് ഭരണത്തിലായിട്ട് 50 ദിവസം കഴിഞ്ഞു. സ്ഥിരം ചുമതലയ്ക്ക് ആളില്ലാത്തത് സേവനങ്ങൾക്കെത്തുന്നവരെ ദുരിതത്തിലാക്കി.

ജനുവരി ആറിനാണ് സബ് കളക്ടർ ശ്വേത നാഗർകോട്ടി സ്ഥലം മാറിപ്പോയത്. പിന്നീട് അടൂർ ആർ.ഡി.ഒയ്ക്ക് താത്കാലിക ചുമതല നൽകി. രണ്ടാഴ്ച കഴിഞ്ഞ് പത്തനംതിട്ട ഭൂരേഖാവിഭാഗം സബ്കളക്ടർക്കായി ചുമതല. മൂന്നാഴ്ച കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് വിഭാഗം സബ്കളക്ടർക്കായി താത്കാലിക ചുമതല.

അവരവരുടെ വിഭാഗങ്ങളിൽ പിടിപ്പതുപണി കിടക്കുന്നതിനിടയിൽ തിരുവല്ലപോലൊരു സ്ഥലത്തെ ആർ.ഡി.ഒ.യുടെ അധികച്ചുമതല ഉദ്യോഗസ്ഥർക്കും ഭാരമായി. ഏറ്റെടുക്കുന്നവരെല്ലാം എങ്ങനെയും ഒഴിഞ്ഞുപോയാൽ മതിയെന്ന നിലയിലായി. ഓഫീസിലെ കാര്യങ്ങൾ അത്യാവശ്യം നിറവേറ്റിയിരുന്ന സീനിയർ സൂപ്രണ്ട് സുധാമണി ബുധനാഴ്ച വിരമിക്കുകയാണ്. ഇതോടെ കാര്യങ്ങൾ കൂടുതൽ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തും.

ഭൂമി തരംമാറ്റുന്നതിനുള്ള ആയിരത്തിലധികം അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. വയോജനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ആർ.ഡി.ഒ. കോടതിയിൽ എത്താറുണ്ട്. ആഴ്ചകളായി ഇത്തരം കാര്യങ്ങളിൽ തീരുമാനം ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week