24 C
Kottayam
Sunday, June 7, 2026

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്;’ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി

Must read

ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.

നേരത്തേ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.

- Advertisement -

ദിവ്യ – ഹംപി ഫൈനല്‍ തലമുറകളുടെ പോരാട്ടമായിരുന്നു. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ. ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ഡി. ഹരിക, വൈശാലി എന്നിവരാണ് അവര്‍. ഈ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടംപിടിച്ചിരിക്കുന്നത്.തിങ്കളാഴ്ച നടന്ന ടൈബ്രേക്കറില്‍ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ച ശേഷം ഹംപിയുടെ പിഴവ് മുതലെടുത്താണ് ദിവ്യ രണ്ടാം ഗെയിം സ്വന്തമാക്കിയത്.

- Advertisement -

ഇന്റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യയ്ക്ക് ടൈബ്രേക്കുകളില്‍ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. റാപ്പിഡ് ഫോര്‍മാറ്റില്‍ കൊനേരു ഹംപിക്കുള്ള മുന്‍തൂക്കം തന്നെയായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹംപി തന്റെ കരിയറില്‍ രണ്ടാം തവണയും ലോക റാപ്പിഡ് ചാമ്പ്യനായത്. ഫിഡേ വനിതാ റേറ്റിങ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഹംപി. ദിവ്യ 18-ാം സ്ഥാനത്തും. മറ്റ് ഫോര്‍മാറ്റുകളിലും ദിവ്യയേക്കാള്‍ ഉയര്‍ന്ന റാങ്കിലാണ് ഹംപി. റാപ്പിഡില്‍ ഹംപി 10-ാം സ്ഥാനത്തും ദിവ്യ 22-ാം സ്ഥാനത്തുമാണ്. ബ്ലിറ്റ്‌സില്‍ ഹംപി 10-ാം റാങ്കിലും ദിവ്യ 18-ാമതുമാണ്.

- Advertisement -

ടൈബ്രേക്കര്‍ ഇങ്ങനെ

ടൈബ്രേക്കിലെ ആദ്യ രണ്ടു ഗെയിമുകള്‍ റാപ്പിഡ് സമയക്രമത്തിലായിരിക്കും. ഇതില്‍ ഓരോ കളിക്കാര്‍ക്കും ചിന്തിക്കാന്‍ 15 മിനിറ്റേ ലഭിക്കൂ. ഇതോടൊപ്പം ഓരോ കരുനീക്കം നടത്തിക്കഴിയുമ്പോള്‍ അവരുടെ സമയസൂചികയില്‍ 10 സെക്കന്‍ഡ് വീതം കൂട്ടിച്ചേര്‍ക്കപ്പെടും (ഇന്‍ക്രിമെന്റ്). ഒരാള്‍ എതിരാളിക്ക് ചെക്ക്‌മേറ്റ് നല്‍കുകയോ എതിരാളി തോല്‍വി സമ്മതിക്കുകയോ ഒരാളുടെ ചെസ് ക്ലോക്കിലെ സമയം തീരുകയോ ചെയ്താല്‍ കളിയുടെ ഫലം നിര്‍ണയിക്കപ്പെടും.

ആദ്യ റാപ്പിഡ് ഗെയിമില്‍ വെള്ളക്കരു ആര്‍ക്ക് എന്നത് ടോസിലൂടെ നിര്‍ണയിക്കും.രണ്ട് റാപ്പിഡ് ഗെയിമുകള്‍ 1-1 ല്‍ അവസാനിച്ചാല്‍ ടൈബ്രേക്കറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

വീണ്ടും നറുക്കെടുത്ത് ആര് ഏതു കരുവുമായി കളിക്കണം എന്ന് തീരുമാനിച്ചശേഷം 10 മിനിറ്റ് +10 സെക്കന്‍ഡ് ഇന്‍ക്രിമെന്റ് രീതിയില്‍ അടുത്ത ടൈബ്രേക്ക് പോരാട്ടം. ഇതും സമനിലയായാല്‍ കളര്‍ നറുക്കെടുപ്പിനുശേഷം അടുത്ത് സംഭവിക്കുന്നത് അഞ്ചുമിനിറ്റ് + 3 സെക്കന്‍ഡ് സമയഘടനയിലുള്ള ബ്ലിറ്റ്‌സ് (മിന്നല്‍ ചെസ്) മത്സരമാണ്.

എന്നിട്ടും തുല്യനിലയില്‍ തുടര്‍ന്നാല്‍ വീണ്ടും കളറിനായി നറുക്കെടുക്കും. മൂന്നു മിനിറ്റ് +2 സെക്കന്‍ഡ് സമയക്രമത്തില്‍ രണ്ട് ബ്ലിറ്റ്‌സ് മത്സരം വീണ്ടും. എന്നിട്ടും അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ കളറുകള്‍ തിരിച്ചിട്ട് മേല്‍നടന്ന 3+2 സമയക്രമത്തിലുള്ള മിന്നല്‍ ചെസ് ആവര്‍ത്തിക്കും. 3+2 സമയക്രമത്തില്‍ രണ്ടു ഗെയിമുകള്‍ എന്ന പ്രക്രിയ ഒരാള്‍ ജയിക്കുന്നതുവരെ ആവര്‍ത്തിക്കും. ഇവിടെ റാപിഡ് ടൈബ്രേക്കറില്‍ തന്നെ വിജയിയെ തീരുമാനിച്ചതോടെ മറ്റു മത്സരങ്ങള്‍ വേണ്ടിവന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week