കൊച്ചി: പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലെത്തിയ സംഭവത്തില്‍ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. പത്തര ലക്ഷം രൂപയാണ് അന്‍വറിന് പ്രളയ ദുരിതാശ്വാസമായി ജില്ലാ ഭരണകൂടം അനുവദിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടില്‍ ഇതു വരെ അന്വേഷം ഉണ്ടായില്ല.
ജനുവരി 24നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. അപ്പോഴാണ് സഹകരണ ബാങ്ക് സെക്രട്ടറിയ്ക്ക് സംശയമുദിച്ചത്. പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളില്‍ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസാഹയം കിട്ടുന്നത്. പണം വരുന്നതില്‍ പന്തികേട് തോന്നിയ സഹകരണ ബാങ്ക് ജില്ലാ കളക്ടര്ടറെ കണ്ടു. കാര്യം തിരക്കിയപ്പോള്‍ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്.