EntertainmentNationalNews

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണം നിങ്ങളടക്കമുള്ള സംവിധായകരാണ്; കരൺ ജോഹറിനോട് സാമന്ത

മുംബൈ:തെന്നിന്ത്യൻ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത.  കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ പരിപാടിക്കിടെ സാമന്ത വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. കരൺ ജോഹർ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരൺ’ എന്ന  പരിപാടിയിലാണ് നടി ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്.

വിവാഹത്തിനെ നിങ്ങൾ സിനിമകളിലൂടെ വളരെയധികം മാർക്കറ്റിങ്ങ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകൾ, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകൾ കാണുമ്പോൾ പുതു തലമുറ കരുതുന്നത് വിവാഹ ജീവിതം എന്നത് ഷാറുഖാൻ്റെ സിനിമയായ കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്.

എന്നാൽ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത  കൂട്ടിച്ചേർത്തു. സിനിമാ താരം അക്ഷയ്‌കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തിൽ പങ്കെടുത്തത്.

2021ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) നാഗചൈതന്യയും വേർപിരിഞ്ഞത്. നാഗ ചൈതന്യയുമായുള്ള വേർപിരിയലിനെ കുറിച്ച് സാമന്ത ഇപ്പോൾ തുറന്നു പറച്ചിലുമായി രംഗത്തെത്തിക്കഴിഞ്ഞു. കോഫി വിത്ത് കരൺ 7ൽ വിവാഹമോചനത്തെക്കുറിച്ച് നടി സംസാരിക്കുകയും വേർപിരിയൽ ഏൽപ്പിച്ച പ്രതികരണത്തെക്കുറിച്ച് പറയുകയുമായിരുന്നു സാമന്ത.

വേർപിരിയൽ സൗഹാർദ്ദപരമല്ലെന്ന് സാമന്ത സൂചന നൽകുകയും ചെയ്തു. താനും നാഗ ചൈതന്യയും വേർപിരിഞ്ഞതിന് ശേഷം ജീവിതം കഠിനമായിരുന്നുവെന്ന് കരൺ ജോഹറുമായി സംസാരിക്കവേ സാമന്ത വെളിപ്പെടുത്തി.

എന്നിരുന്നാലും താൻ ഇപ്പോൾ എന്നത്തേക്കാളും ശക്തയാണ് എന്ന് സാമന്ത പറഞ്ഞു. “ഇത് ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ അത് നല്ലതായി തോന്നുന്നു. ഞാൻ എന്നത്തേക്കാളും ശക്തയാണ്,” അവർ പറഞ്ഞു. വിവാഹമോചന ശേഷം എന്തെങ്കിലും കഠിനമായ വികാരങ്ങൾ ഉണ്ടോ എന്ന് കരൺ ചോദിച്ചു.”ഞങ്ങളെ രണ്ടുപേരെയും ഒരു മുറിയിൽ ഇരുത്തിയ ശേഷം മൂർച്ചയുള്ള വസ്തുക്കൾ ഒളിപ്പിച്ചുവെക്കേണ്ടതു പോലുള്ള അവസ്ഥയുണ്ടാവുമോ?,” എന്നായിരുന്നു സാമന്തയുടെ മറുചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button